കോണ്‍ഗ്രസ് മരിക്കണം, അവര്‍ക്ക് ചരിത്രപരമായ ഒരു കടമയും ഇനി നിര്‍വഹിക്കാനില്ല: യോഗേന്ദ്ര യാദവ്
national news
കോണ്‍ഗ്രസ് മരിക്കണം, അവര്‍ക്ക് ചരിത്രപരമായ ഒരു കടമയും ഇനി നിര്‍വഹിക്കാനില്ല: യോഗേന്ദ്ര യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th August 2020, 1:49 pm

കോഴിക്കോട്: ഇന്ത്യയിലെ മതേതരത്വം തകര്‍ത്തവര്‍ അതിന്റെ സംരക്ഷകര്‍ തന്നെയാണെന്ന് സ്വരാജ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മതേതരത്വത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഏറ്റെടുത്തവരാണ് അതിനെ തകര്‍ത്തത്. ബി.ജെ.പിയല്ല, ഈ സംരക്ഷകരാണ് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസാണ് ഈ തകര്‍ച്ചയ്ക്ക് ഉത്തരം പറയേണ്ടത്’, യോഗേന്ദ്ര യാദവ് പറഞ്ഞു.

രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്ക അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ഹിന്ദുത്വ അജണ്ടയോട് അടിയറവ് പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വിഷമഘട്ടത്തില്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മരിക്കണമെന്നാണ് താന്‍ പറയുകയെന്നും അഭിമുഖത്തിലെ മറ്റൊരു ചോദ്യത്തിന് മറുപടിയായി യോഗേന്ദ്ര യാദവ് പറഞ്ഞു. കോണ്‍ഗ്രസിന് ചരിത്രപരമായി ഒരു കടമയും ഇനി നിര്‍വഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയ്‌ക്കെതിരെ ബദല്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് തടസമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yogendra Yadav Congress BJP Indian Secularism