| Wednesday, 22nd January 2020, 2:54 pm

'ഇതാണോ ഒരു കോടതിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിച്ചത്'; പൗരത്വ ഭേദഗതി നിയമത്തില്‍ കോടതി വിധിയെ വിമര്‍ശിച്ച് യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് സ്വരാജ് ഇന്ത്യാ പാര്‍ട്ടി ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്.

കോടതിയുടേത് പതിവ് വാദം കേള്‍ക്കല്‍ മാത്രമാണെന്നും ഇന്ത്യന്‍ പൗരന്മാരായ നമ്മള്‍ ഭരണ ഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

” പതിവ് വാദം കേള്‍ക്കല്‍. മറ്റൊരു നാലാഴ്ച്ച കൂടി. സി.എ.എയ്ക്ക് സ്‌റ്റേ ഇല്ല. നീട്ടിവെച്ചിട്ടില്ല. ഭരണഘടനയുടെ ആത്മാവും വീര്യവും സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ ഇഷ്ടക്കേടുള്ള ഒരു പോരാളിയാണ് ഈ കോടതി. നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരണം”, അദ്ദേഹം ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” വിധിയില്‍ ഒരു തെറ്റുമില്ല. മറുപടി ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ചതിലും തെറ്റില്ല. ഭരണഘടന രൂപീകരിക്കുന്നതിലും നാലാഴ്ചയ്ക്ക് ശേഷം ഇടക്കാലാശ്വാസം ഏറ്റെടുക്കുന്നതിലും തെറ്റില്ല. പക്ഷേ
ഭരണഘടന കശാപ്പുചെയ്യപ്പെടുന്നത് പ്രതിരോധിക്കുമ്പോള്‍ ഒരു കോടതിയില്‍ നിന്ന് ഇതാണോ പ്രതിക്ഷിക്കേണ്ടത് ” മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ച സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രീം കോടതി.

We use cookies to give you the best possible experience. Learn more