ന്യൂദൽഹി:തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനും യു.എസ് പോൾ വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മറിനും പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ച് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്.
ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിരുന്നെകിലും കോൺഗ്രസും തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.. കോൺഗ്രസ് 100 സീറ്റുകൾ വരെ നേടാനുള്ള സാധ്യതഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശാന്ത് കിഷോറും യോഗേന്ദ്ര യാദവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയെ പിന്തുണച്ചതിന് പ്രശാന്ത് കിഷോർ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്.
യാദവ് പറയുന്നത് ബി.ജെ.പി 240 മുതൽ 260 വരെ സീറ്റുകളും അവരുടെ സഖ്യകക്ഷികൾ 34 വരെ -45 സീറ്റുകളും നേടും. എൻ.ഡി.എ ആകെ 275 മുതൽ 305 സീറ്റ് വരെ നേടി വിജയിക്കുമെന്നാണ് യോഗേന്ദ്ര യാദവ് പ്രവചിച്ചത്.
യാദവിന്റെ പ്രവചനത്തിൽ കോൺഗ്രസ് 85 മുതൽ 100 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്. അതോടൊപ്പം ഇന്ത്യാ മുന്നണി 120, 130 സീറ്റുകളിലേക്ക് ചുരുങ്ങാൻ സാധ്യതയുണ്ടെന്നുമാണ് പറയുന്നത്. കോൺഗ്രസിന് ആകെ 220 മുതൽ 230 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കാര്യമായ അതൃപ്തി ഇല്ലാത്തതിന്നാൽ ഇത്തവണയും എൻ.ഡി.എ ഉന്നത വിജയം കൈവരിക്കുമെന്നാണ് പ്രശാന്ത് കിഷോർ നേരത്തെ അവകാശപ്പെട്ടത്.
ബി.ജെ.പി 295 മുതൽ 315 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ രാഷ്ട്രീയ തന്ത്രജ്ഞനായ ഇയാൻ ബ്രെമ്മർ നേരത്തെ പ്രവച്ചിരുന്നു.
2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി 303 സീറ്റുകൾ നേടിയിരുന്നു. 370 സീറ്റുകൾ നേടണമെങ്കിൽ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബി.ജെ.പി മികച്ച ഭൂരിപക്ഷം നേടണം.
Content Highlight: Yogendra Yadav predicts B.J.P win