ഹരിയാന: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ച് സംഘര്‍ഷഭരിതമായി പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങള്‍ക്ക് നേരെ ചോദ്യമെറിഞ്ഞ് സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. കര്‍ഷകരുടെ വേദനയാണോ ട്രാഫിക് ജാമാണോ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയെന്ന് നോക്കാമെന്നാണ് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തത്. പ്രശാന്ത് ഭൂഷണടക്കമുള്ള നിരവധി പേര്‍ ഇതി റീട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ന് മാധ്യമങ്ങള്‍ക്കും പരീക്ഷ നടക്കുകയാണ്. ആ കര്‍ഷകരുടെ വേദനയാണോ അതോ ട്രാഫിക് തടസം മാത്രമാണോ അവരുടെ കണ്ണില്‍ പെടുക?’ എന്നാണ് യോഗേന്ദ്ര യാദവിന്റെ ട്വീറ്റില്‍ പറയുന്നു.
അതേസമയം കര്‍ഷകര്‍ക്ക് നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിലാണ് പൊലീസ് കര്‍ഷകരെ തടയുന്നത്.
आज मीडिया की भी परीक्षा है:
उस किसानों का दर्द दिखता है, या सिर्फ ट्रैफिक की समस्या?— Yogendra Yadav (@_YogendraYadav) November 26, 2020
സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.