ന്യൂദല്‍ഹി: ഭരണകൂടത്തിന്റെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കും വിധേയത്വമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അര്‍ഹിച്ച വിജയമാണ് ആം ആദ്മി നേടിയതെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ്.
‘ ഭരണകൂടത്തിന്റെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കും വിധേയത്വമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അര്‍ഹിച്ച വിജയം നേടിയ ആം ആദ്മിക്ക് അഭിനന്ദനങ്ങള്‍”, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച ബി.ജെ.പിക്കെതിരെ വോട്ട് ചെയ്ത
ദല്‍ഹിയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും യോഗേന്ദ്ര യാദവ് പറഞ്ഞു.
” വര്‍ഗീയ വിദ്വേഷത്തിന്റെ ഏറ്റവും വൃത്തികെട്ട പ്രചാരണത്തെ പരാജയപ്പെടുത്തിയ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍”, യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കൈവരിച്ചപ്പോള്‍ അടുത്ത കാലത്തെ കനത്ത പരാജയമാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
63 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമ്പോള്‍ കേവലം എട്ടു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.