Kollywood
മോഹന്‍ലാലിനെ വെല്ലുവിളിച്ച് തെന്നിന്ത്യന്‍ താരം തമന്ന; നടിയുടെ യോഗാഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Mar 30, 02:06 am
Friday, 30th March 2018, 7:36 am

ഫിറ്റ്‌നസ്സിനായി താരങ്ങള്‍ പലതരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് സാധാരണയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു താരത്തിന്റെ മാസ്മരികപ്രകടനം ആരാധാകരെ കൈയ്യിലെടുത്തിരിക്കയാണ്.

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ യോഗാഭ്യാസത്തെ വരെ വെല്ലുവിളിച്ചിരിക്കയാണ് തമിഴ് താരമായ തമന്ന. ലാലിനേക്കാള്‍ വലിയൊരു സൂപ്പര്‍സ്റ്റാറാവാനുള്ള ഒരുക്കത്തിലാണ് തമിഴകത്തിന്റെ ഈ നടി തമന്ന.

അല്‍പം പ്രയാസമേറിയ ചക്രാസനം ചെയ്യുന്ന ചിത്രം തമന്ന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

 

 

“എല്ലാ ദിവസവും പുതുമയുള്ളതുതന്നെ. മനസ്സിനെയും ശരീരത്തെയും ഒന്നിപ്പിക്കുന്നതില്‍ യോഗയേക്കാള്‍ മികച്ച മറ്റൊന്നില്ല. യോഗ ഒരു ജീവിതചര്യയാക്കാന്‍ എന്നെ സഹായിച്ച പ്രയാല്‍ഗിദ്വാനിയോട് ഏറെ നന്ദിയുണ്ട്-ഇതാണ് ഫോട്ടോയ്‌ക്കൊപ്പം തമന്നയിട്ട കുറിപ്പ്.

സോഷ്യല്‍ മീഡിയ തമന്നയുടെ യോഗയും ഉപദേശവും ഇപ്പോള്‍ എറ്റെടുത്തിരിക്കയാണ്. ആരാധകര്‍ പലരും തമന്നയ്ക്ക് ആശംസകളും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും സന്തോഷം മറച്ചുവയ്ക്കാതെ കമന്റില്‍ അഭിനന്ദനങ്ങള്‍ ചൊരിയാനും മറന്നില്ല.

തമന്നയുടെ യോഗ വീഡിയോ നേരത്തെ തന്നെ വന്‍ ഹിറ്റായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ അത് ഒരു വെറും ഷോയല്ല, തന്റെ ജീവിതചര്യ തന്നെയാണെന്ന് പറയുകയും ചെയ്തിരിക്കുകയാണ് താരം.