പനാജി: ദിവസവും യോഗ ചെയ്യുന്നത് സര്‍ക്കാരിന്റെയും കുടുംബങ്ങളുടെയും ആരോഗ്യ പരിരക്ഷക്ക് വേണ്ടിയുള്ള ചിലവ് കുറക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു.
ചെലവു ചുരുങ്ങിയ ആരോഗ്യപരിപാലനമായ യോഗ സര്‍ക്കാരിനും കുടുംബങ്ങള്‍ക്കും സാമ്പത്തികമായി സന്തുലിതാവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഇന്റര്‍നാഷണല്‍ യോഗാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ ദിവസവും യോഗ ചെയ്യുകയാണെങ്കില്‍ അത് രോഗങ്ങളെ തടയും. ഒട്ടും ചിലവില്ലാത്ത നല്ലൊരു ജീവിതം അത് നിങ്ങള്‍ക്ക് നല്‍കും. ആരോഗ്യ ചിലവുകളുടെ സര്‍ക്കാരിന് അമിതഭാരം കുറയുകയും ചെയ്യും. കുടുംബങ്ങളുടെ ആരോഗ്യപരിപാലനത്തിനുള്ള ചിലവുകളും അത് കുറക്കും, അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു.
ആഗോളതലത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് മറുപടിയായി യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണിത്, പരിപാടി ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.