ബ്യൂണസ് ഐയ്‌റിസ്: അര്‍ജന്റീനയും ഇന്ത്യയും തമ്മിലുള്ള ദൂരത്തെ ബന്ധിപ്പിച്ച് ഇരു രാജ്യങ്ങളിലേയും ജനങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ സമാധാനത്തിനും ആരോഗ്യത്തിനും ഇന്ത്യയുടെ സമ്മാനമാണ് യോഗ എന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയില്‍ യോഗ ഫോര്‍ പീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ജന്റീയും ഇന്ത്യയും ഇടയിലുള്ള ദൂരത്തെ ബന്ധിപ്പിക്കുന്നത് യോഗയാണ്. അത് നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കുന്നു പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഇന്ത്യയുടെ കലാ സാംസ്‌കാരിക മേഖലയോട് അര്‍ജന്റീനയ്ക്ക് ആഭിമുഖ്യമാണെന്നും അതു പോലെ അര്‍ജന്റീന ഫുട്‌ബോളിന്റെ ആരാധകരാണ് ഇന്ത്യക്കാരെന്നും ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ഇന്ത്യക്കാരുടെ ജീവിത്തിന്റെ തന്നെ ഭാഗമാണെന്നും മോദി ചടങ്ങില്‍ പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ജയിച്ച അര്‍ജന്റീനാ ടീമിനെ മോദി അഭിനന്ദിച്ചു.
13ാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനയിലെത്തിയതായിരുന്നു മോദി. അതേസമയം ഉക്രൈന്‍ കപ്പലുകള്‍ പിടിച്ചടക്കിയതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദു ചെയ്തിട്ടുണ്ട്.
ജപ്പാനും ചൈനയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് പരിഹാരം കാണുമെന്നതില്‍ നിര്‍ണ്ണായകമായേക്കും. സാമ്പത്തിക, ഊര്‍ജ, സാംസ്‌കാരിക മേഖലകളില്‍ നരേന്ദ്ര മോദിയും സൗദിയുടെ മുഹമ്മദ് ബിന്‍ സല്‍മാനും ഉച്ചകോടിയില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.
Image Credits: Reuters