'അതിന് ഒരു കാരണമേയുള്ളു, കാതൽ ': നിവിൻ പോളി - റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' ഗ്ലിംപ്സ് വീഡിയോ
Film News
'അതിന് ഒരു കാരണമേയുള്ളു, കാതൽ ': നിവിൻ പോളി - റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' ഗ്ലിംപ്സ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 5:26 pm

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും എന്നാണ് ടീസർ ഉറപ്പ് നൽകുന്നത്. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മാനാടി’ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.

ഛായാഗ്രഹണം: എൻ. കെ. ഏകാംബരം, ചിത്രസംയോജനം: മതി വി.എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പി.ആർ.ഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ.

Content Highlight: yezhu kadal yezhu malai movie’s  video out