കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം തുടരുന്നു; ഇത്തവണ 160 വര്‍ഷം പഴക്കമുള്ള പള്ളിക്കുനേരെ
national news
കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം തുടരുന്നു; ഇത്തവണ 160 വര്‍ഷം പഴക്കമുള്ള പള്ളിക്കുനേരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd December 2021, 12:19 pm

ബെംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ സൂസൈപാളയത്താണ് പള്ളി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് ആക്രമണം നടന്നതെന്ന് പുരോഹിതന്‍ വികാരി ഫാ. ആന്റണി ഡാനിയേല്‍ പറഞ്ഞു.

പുലര്‍ച്ചെ 5.40നാണ് സംഭവം ഇടവകാംഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രണം നടന്നിരുന്നു.

നിയമസഭയില്‍ കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം.

ഡിസംബര്‍ ആദ്യം കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങളായിരുന്നു ആക്രമണം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Yet Another Church Vandalised In Karnataka Amid Anti-Conversion Bill Row