നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ ശാരി വീണ്ടും വെള്ളിത്തിരയില്‍; പുതിയ ചിത്രം 'വിഡ്ഢികളുടെ മാഷി'ലെ ഗാനം പുറത്തുവിട്ടു
Entertainment news
നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ ശാരി വീണ്ടും വെള്ളിത്തിരയില്‍; പുതിയ ചിത്രം 'വിഡ്ഢികളുടെ മാഷി'ലെ ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th December 2021, 9:44 am

കൊച്ചി: മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ശാരി. എണ്‍പതുകളില്‍ മികച്ച സിനിമകളാണ് ശാരിയുടെതായി പുറത്തുവന്നിരുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ദേശാടന കിളികള്‍ കരയാറില്ല തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇന്നും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നതാണ്.

ഒരിടവേളക്ക് ശേഷം ശാരി വീണ്ടും മലയാളസിനിമയിലേക്ക് തിരികെ എത്തുകയാണ്. അനീഷ് വി.എ. സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലൂടെയാണ് ശാരി വീണ്ടും മലയാളത്തില്‍ എത്തുന്നത്.

ശാരിക്ക് പുറമെ ദിലീപ് മോഹന്‍, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം കെ.എസ്. ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.

ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല , മണികണ്ഠന്‍ പട്ടാമ്പി ( മറിമായം) , സുനില്‍ സുഗത , നിര്‍മ്മല്‍ പാലാഴി , രാജേഷ് പറവൂര്‍, അഖില്‍ സി.ജെ, സ്റ്റീവ് , ദിവിന്‍ പ്രഭാകര്‍ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഘട്ടനം മാഫിയ ശശി, ക്യാമറ ശ്യാം കുമാര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

yesteryears Actress Shari is back on the silver screen; The song from the new movie ‘Viddikalude Mash’ has been released