| Saturday, 6th July 2019, 8:45 pm

അതെ ഞാന്‍ കീറിയിട്ടുണ്ട്, എന്റെ പാര്‍ട്ടിയ്ക്ക് വേണ്ടി: എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ കീറിയെന്ന ആരോപണത്തോട് ഡി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: രാജിവെക്കാന്‍ പോയ ഭരണപക്ഷ എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ വാങ്ങി വലിച്ചു കീറിയെന്ന യെദ്യൂരപ്പയുടെ പരാതി ശരി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.

‘അതെ ഞാന്‍ രാജിക്കത്തുകള്‍ കീറിയിട്ടുണ്ട്. വൈകാരികമായ പ്രതികരണമായിരുന്നു. എനിക്കെതിരെ അവര് വേണമെങ്കില്‍ പരാതി നല്‍കട്ടെ. ജയിലില്‍ പോകാനും തയ്യാറാണ്. വലിയ റിസ്‌കാണ് ഞാന്‍ എടുത്തത്. പാര്‍ട്ടിയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് അങ്ങനെ ചെയ്തത്.’ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

രാജിക്കത്തുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ സ്പീക്കറുടെ വസതിയില്‍ വെച്ച് വാങ്ങി വലിച്ച് കീറിയെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇതെല്ലാം ആളുകള്‍ കാണുന്നുണ്ടെന്നും രാജിവെക്കാന്‍ പോകുന്നവരെ തടയുന്നത് അപലപനീയമാണെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

രാജിക്കത്തുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ സ്പീക്കറുടെ വസതിയില്‍ വെച്ച് വാങ്ങി വലിച്ച് കീറിയെന്ന് ബി.എസ് യെദ്യൂരപ്പ. ഇതെല്ലാം ആളുകള്‍ കാണുന്നുണ്ടെന്നും രാജിവെക്കാന്‍ പോകുന്നവരെ തടയുന്നത് അപലപനീയമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

8 കോണ്‍ഗ്രസ് എം.എല്‍.എമാരും 3 ജെ.ഡി.എസ് എം.എല്‍.എമാരുമാണ് രാജിവെച്ചത്. 14 എം.എല്‍.എമാര്‍ രാജിവെക്കുമെന്ന് പുറത്തു പോകുന്നവര്‍ അവകാശപ്പെടുന്നുണ്ട്.

224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ചേര്‍ന്നുള്ളത്. ഒരു ബി.എസ്.പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.

We use cookies to give you the best possible experience. Learn more