തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു ദിവസത്തിനകം ഏഴു സെന്റിമീറ്റര്‍ മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ സംസ്ഥാനത്ത് അനുഭവപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ കൂടുതലും അനുഭവപ്പെടുക എന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
അഞ്ച് ജില്ലകളില്‍ വരുന്ന ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും, പത്തനംതിട്ടയില്‍ ചൊവ്വാഴ്ചയും, പാലക്കാട് തൃശ്ശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ALSO READ: അഭിമന്യുവിനെ കൊല്ലപ്പെടുത്തിയത് ക്യാംപസ് ഫ്രണ്ട് നേതാവ് മുഹമ്മദ് ഷഹീം; കുറ്റപത്രം
ഒറിസ്സ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റാണ് കേരളത്തില്‍ മഴയ്ക്കിടയാക്കുക എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.