ബംഗലൂരു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് യെദ്യൂരപ്പയും കുമാരസ്വാമിയും രാജ്ഭവനില്‍. യെദ്യൂരപ്പയ്ക്ക് 5 മണിക്കും കുമാരസ്വാമിക്ക് 5:30 നുമാണ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിച്ചെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു.
അതേസമയം കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു.
ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.
അതേസമയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് എഴുതിനല്‍കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസുമായി സഖ്യസര്‍ക്കാരാകാം എന്ന് മുതിര്‍ന്ന ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രി ദേവഗൗഡ വ്യക്തമാക്കിയിരുന്നു.