| Thursday, 11th June 2020, 5:36 pm

ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കും, നേരത്തെ തീരുമാനിച്ചത് പോലെ തന്നെ; അനുമതി നല്‍കി യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡി.കെ ശിവകുമാര്‍ ഏറ്റെടുക്കുന്ന ചടങ്ങ് നിരവധി തവണയാണ് മാറ്റിവെക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതു കൊണ്ടാണ് മൂന്നു തവണയും ചടങ്ങ് മാറ്റിവെച്ചത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി യെദിയൂരപ്പ അനുമതി നല്‍കിയിരിക്കുകയാണ്.

ജൂണ്‍ 14ന് ചടങ്ങ് തീരുമാനിച്ചിരുന്നു. അതിനും അനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അനുമതി നല്‍കിയത്. നേരത്തെ ആലോചിച്ചിരുന്ന അതേ സംവിധാനങ്ങളൊക്കെ ഒരുക്കി തന്നെയാണ് ചടങ്ങ് നടത്തുക.

ചടങ്ങ് നടത്തുന്ന പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയാണ് ശിവകുമാറിന്റെ ട്വീറ്റ്.

ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇത് പ്രവര്‍ത്തകരുടെ സ്ഥാനാരോഹണ ചടങ്ങാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ദിനേഷ് ഗുണ്ടുറാവു സ്ഥാനമൊഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മാര്‍ച്ച് 31ന് ആറ് തവണ എം.എല്‍.എയായിരുന്ന, പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറായി അറിയപ്പെടുന്ന ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമായിരുന്നു ഗുണ്ടുറാവു സ്ഥാനമൊഴിഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more