| Monday, 12th April 2021, 2:11 pm

'ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണം'; കര്‍ണാടകയില്‍ ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആവശ്യമെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കൊവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ആളുകള്‍ സ്വന്തം നന്മയ്ക്കായി പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ സ്വന്തം നന്മയ്ക്കായി പ്രതികരിക്കേണ്ടതുണ്ട്. അവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് കര്‍ശന നടപടികളിലേക്ക് കടക്കേണ്ടിവരും. ആവശ്യമായി വരികയാണെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക തന്നെ ചെയ്യും,’ യെദിയൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതികളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ മാസ്‌കും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yediyurappa says will impose lock down if the necessity arises

We use cookies to give you the best possible experience. Learn more