| Saturday, 9th November 2019, 10:20 am

'യെദിയൂരപ്പ, താങ്കള്‍ കോണ്‍ഗ്രസിലേക്ക് വരൂ'; കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് കര്‍ണാടക വര്‍ക്കിംഗ് പ്രസിഡണ്ട് ഈശ്വര്‍ ഖന്ദ്രെ. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയുടെ ഹൈക്കമാന്റ് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ഇനിയും അത് തുടരേണ്ടതില്ലെന്നും കോണ്‍ഗ്രസിലേക്ക് വരൂ എന്നാണ് ഈശ്വര്‍ ഖന്ദ്രെ പറഞ്ഞത്.

മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണമായിട്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ ഈ മറുപടി.

അത്തരമൊരു ചോദ്യം ഉയരേണ്ട ഒരു കാര്യവുമില്ല. യെദിയൂരപ്പ വന്ന് ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരൂ, അദ്ദേഹം തന്റെ പാര്‍ട്ടിയില്‍ നിന്ന് വലിയ അപമാനമാണ് നേരിടുന്നത്- ഈശ്വര്‍ ഖന്ദ്രെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി യെദിയൂരപ്പക്ക് കൂടിക്കാഴ്ചക്കുള്ള അവസരം നിഷേധിച്ചുവെന്നും ഈശ്വര്‍ ഖന്ദ്രെ ആരോപിച്ചു. പ്രളയ ദുരിതത്തില്‍ അകപ്പെട്ട മനുഷ്യരുടെ കാര്യം പറയാന്‍ സംസ്ഥാനത്തെ ഏഴ് കോടി മനുഷ്യരെ പ്രതിനീധികരിച്ചാണ് അദ്ദേഹം എത്തിയതെന്നും ഈശ്വര്‍ ഖന്ദ്രെ പറഞ്ഞു. ഇനിയും എന്തിന് അദ്ദേഹം ആ പാര്‍ട്ടിയില്‍ തുടരണം. അദ്ദേഹത്തിന് ആത്മാഭിമാനം ഉണ്ടെങ്കില്‍ അദ്ദേഹം ബി.ജെ.പി വിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്ത് തരത്തിലുള്ള അപമാനമാണ് യെദിയൂരപ്പ നേരിടുന്നതെന്ന ചോദ്യവും ഈശ്വര്‍ ഖന്ദ്രെയോട് ഉയര്‍ന്നു. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം എന്താണ് സാഹചര്യമെന്ന്. നിങ്ങള്‍ക്കറിയാം അദ്ദേഹം എങ്ങനെയാണ് പരിഗണിക്കപ്പെടുന്നതെന്ന്. എല്ലാം വരുന്നത് മുകളില്‍ നിന്നാണ്, പിന്നെങ്ങനെ അദ്ദേഹത്തിന് നല്ലൊരു ഭരണാധികാരിയാവാന്‍ കഴിയുമെന്നും ഈശ്വര്‍ ഖന്ദ്രെ ചോദിച്ചു.

We use cookies to give you the best possible experience. Learn more