ബെംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പി നടത്തിയ കുതിരകച്ചവടത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയും മൂല്യങ്ങളും നഷ്ടപ്പെട്ടുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണ്ണാടകയില്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുമാരസ്വാമി രാജി സമര്‍പ്പിക്കുന്നതിനായി രാജ്ഭവനിലെത്തി. വിമത എം.എല്‍.എമാര്‍ നാളെ ബെംഗ്‌ളൂരുവില്‍ എത്തും.
പിന്നാലെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. വിശ്വാസ വോട്ടെടുപ്പിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും ബി.ജെ.പി സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ പ്രതികരിച്ചു.
പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.