തിരുവനന്തപുരം: ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വിശാലമായ മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസുമുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേരളത്തില്‍ സി.പി.ഐ.എമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയായതുകൊണ്ടാണ് രണ്ടാം തവണ വിജയിച്ചെതെന്നും യെച്ചൂരി പറഞ്ഞു.
സംഘടനാ തലത്തിലും പാര്‍മെന്ററി തലത്തിലും പ്രായപരിധി സംബന്ധിച്ചും സ്ത്രീ സംവരണത്തിന്റെ കാര്യത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടും. സമിതികളില്‍ 20 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്നാണ് പാര്‍ട്ടിയുടെ ആലോചന. സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ല എന്നത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പാര്‍ട്ടി ചര്‍ച്ചചെയ്യും. പദ്ധതി ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞടുപ്പ് ഫലം മാത്രം നോക്കിയല്ല ജയം വിലയിരുത്തേണ്ടത്. വലിയ ബഹുജന സമരങ്ങള്‍ക്ക് ഇന്ന് പാര്‍ട്ടി രാജ്യത്ത് നേതൃത്വം നല്‍കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
CONTENT HIGHLIGHTS: Yechury says he did not say Stalin was the best CM; Pinarayi Vijayan won again because he was a good CM