അമിത് ഷായുടെ ഒരു രാജ്യം ഒരുഭാഷ മുദ്രാവാക്യത്തിന് മറുപടിയുമായി യെച്ചൂരി
India
അമിത് ഷായുടെ ഒരു രാജ്യം ഒരുഭാഷ മുദ്രാവാക്യത്തിന് മറുപടിയുമായി യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 12:17 pm

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഹിന്ദി വ്യാപകമാക്കണമെന്നു പറഞ്ഞുകൊണ്ടാണ് അമിത് ഷാ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യമുയര്‍ത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയുണ്ടാകണം. വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമായിരുന്നു അമിത് ഷായുടെ ഭാഷ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ത്യയില്‍ നിരവധി ഭാഷകളുണ്ട്. അവയ്ക്ക് അവയുടേതായ മൂല്യമുണ്ട്. പക്ഷേ രാജ്യത്തിന് ഒന്നടങ്കം ഒരു ഭാഷയുണ്ടായിരിക്കേണ്ടത് അത്യാവസ്യമാണ്. ആ ഭാഷയിലൂടെയാണ് ലോകത്തില്‍ രാജ്യം തിരിച്ചറിയപ്പെടുക. രാജ്യത്തെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കില്‍ അത് ഹിന്ദിയാണ്.’