ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിങ്ങളെ അക്രമിക്കാമെന്നാണോ മോദി പറഞ്ഞത്: സീതാറാം യെച്ചൂരി
Daily News
ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിങ്ങളെ അക്രമിക്കാമെന്നാണോ മോദി പറഞ്ഞത്: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2016, 9:25 am

yechuryന്യൂദല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകളെ അക്രമിക്കരുതെന്ന് മോദി പറഞ്ഞതിനര്‍ത്ഥം മുസ്‌ലിങ്ങളെ അക്രമിക്കാമെന്നാമോയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ മോദി പാര്‍ലമെന്റിലാണ് പ്രസ്താവന നടത്തേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

ദളിതര്‍ക്കെതിരായ അക്രമങ്ങളെ വിമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗം ഹിന്ദി സിനിമാ പോലെയാണെന്നും യെച്ചൂരി പറഞ്ഞു. “ദളിതരെ വെടിവെക്കരുതേ, പകരം തന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ” എന്ന് സിനിമയില്‍ പറയുന്നത് പോലെയാണ് മോദി സംസാരിക്കുന്നതെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകളെ അക്രമിക്കരുതെന്ന് മാത്രം പറയുമ്പോള്‍ മുസ്‌ലിംങ്ങളെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും അക്രമിക്കാമെന്നാണോ ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് ഗോസംരക്ഷണത്തിന്റെ പേരില്‍ ആദ്യം കൊല്ലപ്പെട്ടിരുന്നുവെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടത്. അത്തരമൊരു ഉറപ്പ് പ്രധാനമന്ത്രിയില്‍നിന്ന് ഇതുവരെയുണ്ടായിട്ടില്ല. അതുണ്ടാകണമെന്നും യെച്ചൂരി പറഞ്ഞു.

വിഷയത്തില്‍ മോദി പാര്‍ലെമന്റില്‍ പ്രസാതാവന നടത്തണമെന്ന് മായാവതിയും രാജ്യസഭയില്‍ ആവശ്യപ്പെട്ടു.