ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് സീതാറാം യെച്ചൂരി
Daily News
ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2016, 10:10 pm

ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമാണ് ബി.ജെ.പിയെന്നും യെച്ചൂരി കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  


ന്യൂദല്‍ഹി: ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമാണ് ബി.ജെ.പിയെന്നും യെച്ചൂരി കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ്സിന്റെ വലംകൈയായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യ സര്‍ക്കാറിനുപകരം ഫാസിസ്റ്റ് ഭരണവാഴ്ചയാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. ഇന്ത്യയുടെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ഭരണഘടന അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം നടപ്പാക്കാനാണ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.

ബി.ജെ.പിയെക്കുറിച്ച് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്ത് വന്‍ ആശയക്കുഴപ്പവും വിമര്‍ശവും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ വിശദീകരണം.ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഏകാധിത്യ രീതിയെ ഫാസിസമെന്ന് വിളിക്കാനാവില്ലെന്നുമായിരുന്നു കാരാട്ടിന്റെ വാദം. ഇതേകുറിച്ച ചോദ്യങ്ങള്‍ക്ക് യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കി.

കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ നയരേഖ തയ്യാറാക്കി. കാശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധതയുടെ പേരില്‍ അരക്ഷിതാവസ്ഥയും സാമുദായിക ധ്രുവീകരണവും സൃഷ്ടിച്ച് യു.പി തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി പ്രമേയത്തില്‍ ആരോപിച്ചു.

കാശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ദേശവ്യാപകമായ പ്രചാരണം നടത്തും. ദളിത് സംഘടനകളുമായി ചേര്‍ന്ന് യോജിച്ച പോരാട്ടം നടത്തും. ബി.ജെ.പി സര്‍ക്കാര്‍ ചേരിചേരാനയത്തിന് വിരുദ്ധമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.

ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ്സിന്റെ വലംകൈയായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യ സര്‍ക്കാറിനുപകരം ഫാസിസ്റ്റ് ഭരണവാഴ്ചയാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. ഇന്ത്യയുടെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ഭരണഘടന അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം നടപ്പാക്കാനാണ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.

ഇതാദ്യമായാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ യോഗത്തില്‍നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമുന്നില്‍ തലകുനിച്ച ബി.ജെ.പി. സര്‍ക്കാറിനെതിരേ പ്രചാരണപരിപാടികള്‍ നടത്തും. വര്‍ഗീയതയ്‌ക്കെതിരേ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കും.

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ അടവുനയവുമായി ബന്ധമുള്ളതല്ല ഈ വിശാലമുന്നണി. ബി.ജെ.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സടക്കമുള്ളവരുടെ സഹകരണത്തിന് വഴിതുറന്നിട്ടുകൊണ്ടുള്ളതാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

പശു സംരക്ഷണത്തിന്റെ പേരില്‍ അടുത്തിടെ മുസ്ലിംകള്‍ക്കെതിരേ നടന്ന ആക്രമണങ്ങളെ കേന്ദ്രകമ്മിറ്റി അപലപിച്ചു. മുസ്‌ലിംങ്ങള്‍ ആക്രമിക്കപ്പെട്ട ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍, രാജസ്ഥാനിലെ ഭരത്പൂര്‍, ഹരിയാണയിലെ മേവാത് ഗ്രാമങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിക്കും.

എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ പ്രത്യേകിച്ച്, സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരേ സംസ്ഥാനത്തുടനീളം ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി.