| Saturday, 18th November 2017, 4:23 am

'ജനങ്ങള്‍ റേറ്റിംഗ് കഴിച്ച് വിശപ്പടക്കണോ..?'; മൂഡി റേറ്റിംഗ് കാണിച്ച് മോദി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റേറ്റിംഗ് കണക്കുകള്‍ കാണിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ നിക്ഷേപ വിശ്വാസ്യതാ ഗ്രേഡില്‍ വര്‍ധന വരുത്തിയത് കേന്ദ്രസര്‍ക്കാര്‍ വന്‍നേട്ടമായി ഉയര്‍ത്തികാട്ടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

രാജ്യത്തെ ജനങ്ങള്‍ റേറ്റിംഗ് ഭക്ഷിച്ച് കഴിയണമെന്നാണോ മോദി ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.


Also Read: റാഫേല്‍ കരാര്‍; രാഹുലിന്റെ ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍


“ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ ജിവിത രീതി മോശപ്പെട്ടുവെന്നാണ് എല്ലാ സൂചികകളും വ്യക്തമാക്കുന്നത്. വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇടിഞ്ഞു. ഗ്രാമങ്ങളില്‍ ദുരിതവും പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമാണ്. ലിംഗ അസമത്വവും വര്‍ധിച്ചു.”

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വത്തിന്റെ 58 ശതമാനവും ഒരു ശതമാനം ആളുകളാണ് കൈയാളുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

നേരത്തെ അമേരിക്ക ആസ്ഥാനമായ മൂഡീസ് റേറ്റിങ് ഏജന്‍സി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഒരു പടി കൂടിയെന്ന് റിപ്പോര്‍ട്ട ചെയ്തിരുന്നു. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്റെ റേറ്റിംഗില്‍ മൂഡി വ്യത്യാസം വരുത്തുന്നത്.

We use cookies to give you the best possible experience. Learn more