കാലങ്ങളായി കേരള ബോക്സ് ഓഫീസ് അടക്കി ഭരിക്കുന്ന താരമാണ് മോഹൻലാൽ. സിനിമകളുടെ ആദ്യ ദിന കളക്ഷനിലും ഫൈനൽ കളക്ഷനിലുമെല്ലാം എപ്പോഴും മുന്നിട്ട് നിൽക്കുന്നത് മോഹൻലാൽ ചിത്രങ്ങളായിരുന്നു.
കാലങ്ങളായി കേരള ബോക്സ് ഓഫീസ് അടക്കി ഭരിക്കുന്ന താരമാണ് മോഹൻലാൽ. സിനിമകളുടെ ആദ്യ ദിന കളക്ഷനിലും ഫൈനൽ കളക്ഷനിലുമെല്ലാം എപ്പോഴും മുന്നിട്ട് നിൽക്കുന്നത് മോഹൻലാൽ ചിത്രങ്ങളായിരുന്നു.
മലയാളത്തിലെ ആദ്യത്തെ അമ്പത് കോടി ചിത്രമായ ദൃശ്യവും ആദ്യത്തെ നൂറ് കോടി ചിത്രമായ പുലിമുരുകനുമടക്കം എന്നും റെക്കോർഡുകൾ തൂക്കുന്നതിന്റെ ഒരേ ഒരു രാജാവായിരുന്നു മോഹൻലാൽ.
എന്നാൽ നിലവിൽ കാലങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബോക്സ് ടോപ് ത്രീയിൽ നിന്ന് മോഹൻലാൽ പുറത്തായി എന്നതാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 തുടക്കത്തിൽ തന്നെ ഗംഭീരമായാണ് മലയാള സിനിമ ജൈത്ര യാത്ര ആരംഭിച്ചത്. റെക്കോർഡുകൾ പഴംകഥയാവുന്ന കാഴ്ച്ചയാണ് കണ്ടത്.
ചെറിയ ഹൈപ്പോടെയെത്തിയ മഞ്ഞുമ്മൽ ബോയ്സ് വളരെ പെട്ടെന്നാണ് ലോക വ്യാപാകമായി ഏറ്റവും കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയത്. 250 കോടി കിലുക്കത്തിലേക്കാണ് മഞ്ഞുമ്മൽ ബോയ്സ് കുത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയും നാൾ മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു മുന്നിൽ. എന്നാൽ അവസാനമിറങ്ങിയ പൃഥ്വിരാജ് ചിത്രം ആടുജീവിതം 140 കോടിയോളം നേടി പുലിമുരുകനെ പിന്നിലാക്കിയിരിക്കുകയാണ്.
ഇതോടെ റിപ്പോർട്ടുകൾ പ്രകാരം 1987ന് ശേഷമാണ് ഇങ്ങനെ ഒരു മോഹൻലാൽ പടം നാലാമതാവുന്നത്. സിനിമയുടെ കളക്ഷനുകളുടെ അടിസ്ഥാനത്തിൽ വിജയം നിശ്ചയിരിക്കുന്ന ഈ കാലത്തിന് മുമ്പ് തന്നെ മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഉണ്ടാക്കിയിട്ടുണ്ട്.
നിലവിൽ മഞ്ഞുമ്മൽ ബോയ്സാണ് ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രം. ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018നാണ് തൊട്ട് പിന്നിലുള്ളത്. എമ്പുരാൻ, റമ്പാൻ, ബറോസ് തുടങ്ങി വമ്പൻ ചിത്രങ്ങൾ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ.
Content Highlight: Years later, Mohanlal’s That record was also broken