കുത്തകകളുടെ ലാഭം തേടിയുള്ള ആര്‍ത്തിപിടിച്ച നെട്ടോട്ടത്തിന് നടുവില്‍ പണിയെടുക്കുന്നവരുടെ അവകാശങ്ങളാകെ ചവിട്ടിമെതിക്കപ്പെടുകയാണ്. കൂടുതല്‍ കൂടുതല്‍ അക്രമാസക്തവും ഹിംസാത്മകവുമായി തീരുന്ന മുതലാളിത്തത്തിന് അതിന്റെ സാമ്രാജ്യത്വ സ്വഭാവം പഴയതുപോലെ മറച്ചുവെക്കാനാവുന്നില്ല. അതിന്റെ സഹജമായ മനുഷ്യത്വരാഹിത്വം പ്രകടിപ്പിക്കാതിരിക്കാനാവുന്നില്ല.
“സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രു പാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്‍ക്കുന്ന രണ്ട് വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്ന് കൊണ്ടിരിക്കുകയാണ്; ബൂര്‍ഷ്വാസിയും തൊഴിലാളി വര്‍ഗവുമാണവ.” -കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
എസ്സേയ്‌സ്/ ഏ.കെ രമേശ്
[]മറ്റേത് കാലത്തേക്കാളും ഈ ഗംഭീര ശത്രുപാളയങ്ങള്‍ തമ്മിലുള്ള മുഖാമുഖ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച കാലയളവാണ് 2013 എന്ന വര്‍ഷം. കൂടുതല്‍ കൂടുതല്‍ അക്രമാസക്തവും ഹിംസാത്മകവുമായി തീരുന്ന മുതലാളിത്തത്തിന് അതിന്റെ സാമ്രാജ്യത്വ സ്വഭാവം പഴയതുപോലെ മറച്ചുവെക്കാനാവുന്നില്ല. അതിന്റെ സഹജമായ മനുഷ്യത്വരാഹിത്വം പ്രകടിപ്പിക്കാതിരിക്കാനാവുന്നില്ല.
മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അന്തരീക്ഷ മലിനീകരണത്തെകുറിച്ച് ഉയരുന്ന നിലവിളികള്‍ അതിന്റെ ബധിരകര്‍ണങ്ങളില്‍ എത്തുന്നില്ല എന്നുമാത്രമല്ല ക്യോട്ടോ പ്രോട്ടോകോളിനെ തന്നെ പരസ്യമായി വെല്ലുവിളിക്കുകയാണത്.
ലോകത്താകെയുള്ള ജനങ്ങളുടെ പട്ടിണി അകറ്റാന്‍ വേണ്ടതിന്റെ ഇരട്ടിയിലേറെ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ത്രാണി നേടിയിട്ടും എട്ടര കോടിയിലേറെ മനുഷ്യര്‍ മുഴുപട്ടിണിയിലാണ്.
അത്തരമൊരു അവസ്ഥയില്‍ ഭക്ഷ്യധാന്യങ്ങള്‍ മനുഷ്യരുടെ വിശപ്പകറ്റാനല്ല, തങ്ങളുടെ ആഢംബരകാറുകളുടെ ഇന്ധനാവശ്യത്തിനായി ഉപയോഗിക്കാനാണ് എന്ന് കരുതുന്നത് കാസ്‌ട്രോ പറഞ്ഞതുപോലെ കാടത്തമാണ്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല കുടിവെള്ളത്തിന്റേയും മരുന്നിന്റേയും വിദ്യാഭ്യാസത്തിന്റേയും പാര്‍പ്പിടത്തിന്റേയും കാര്യങ്ങളില്‍ വന്‍കിട കുത്തകകളുടെ കടന്നുകയറ്റം കാരണം സാധാരണ മനുഷ്യര്‍ നരകിക്കുകയാണ്.
കുത്തകകളുടെ ലാഭം കുന്നുകൂടുന്നു, സാധാരണക്കാരുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു. ഈയൊരു അവസ്ഥയിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വാള്‍സ്ട്രീറ്റിലുയര്‍ന്ന 99 ശതമാനവും 1 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമാകുന്നത്.
ലോകത്താകെയുള്ള ജനങ്ങളുടെ പട്ടിണി അകറ്റാന്‍ വേണ്ടതിന്റെ ഇരട്ടിയിലേറെ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ത്രാണി നേടിയിട്ടും എട്ടര കോടിയിലേറെ മനുഷ്യര്‍ മുഴുപട്ടിണിയിലാണ്.
കുത്തകകളുടെ ലാഭം തേടിയുള്ള ആര്‍ത്തിപിടിച്ച നെട്ടോട്ടത്തിന് നടുവില്‍ പണിയെടുക്കുന്നവരുടെ അവകാശങ്ങളാകെ ചവിട്ടിമെതിക്കപ്പെടുകയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം തൊഴിലാളികള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ കൂടിവരികയായിരുന്നല്ലോ. ക്ഷേമപദ്ധതികള്‍ ഓരോന്നോരോന്നായി ഇല്ലാതാവുകയാണ്, കൂലി വെട്ടിച്ചുരുക്കപ്പെടുകയാണ്, പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുകയാണ്. സ്ഥിരം തൊഴില്‍ അപ്രത്യക്ഷമാവുകയും കരാര്‍വത്ക്കരണം വ്യാപകമാവുകയും ചെയ്യുകയാണ്.
അതുകൊണ്ട് തന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലാകെ പണിയെടുക്കുന്നവര്‍ കൂലിയും ജോലിയും നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കൂടുതലായി അണിനിരന്ന വര്‍ഷമാണ് 2013.
ദേശരാഷ്ട്രങ്ങള്‍ തന്നെ, പരമാധികാര റിപ്പബ്ലിക്കുകള്‍ തന്നെ കുത്തുപാളയെടുക്കുന്ന ഒരു കാലത്ത്, മുതലാളിത്ത പ്രതിസന്ധിയുടെ മുഴുവന്‍ ഭാരവും തൊഴിലാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഗ്രീസിലായാലും പോര്‍ച്ചുഗലിലായാലും ഫ്രാന്‍സിലായാലും തെരുവിലിറങ്ങി പോരാടാന്‍ തൊഴിലാളി സംഘടനകള്‍ നിര്‍ബന്ധിതരായ വര്‍ഷമാണ് 2013.
വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനാകട്ടെ 2011 ലെ 16 ാം കോണ്‍ഗ്രസിന് ശേഷം കൂടുതല്‍ കരുത്തോടെ സമരരംഗത്ത് അണിനിരക്കുകയാണ്. അതിന്റെ വര്‍ഗവീക്ഷണവും ഉശിരന്‍ സ്വഭാവവും വിപ്ലവാത്മകതയും കൂടുതല്‍ കൂടുതല്‍ പ്രകടിതമാവുകയാണ്.
അടുത്തപേജില്‍ തുടരുന്നു
പണിയെടുക്കുന്നവരൊന്നടങ്കം, കക്ഷിരാഷ്ട്രീയവും കൊടിയടയാളവും ഭിന്നതകളെല്ലാം തന്നെ മറന്ന് ഒന്നിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് ഒരു വര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചറിയുകയായിരുന്നു.
2012 ഒക്ടോബര്‍ 3 ന്റെ സാര്‍വദേശീയ ദിനാചരണ വേളയില്‍ ഉന്നയിച്ച ഡിമാന്റുകള്‍ തന്നെ ഉയര്‍ത്തിക്കൊണ്ടാണ് 2013 ഒക്ടോബറിലും പ്രതിഷേധദിനം ആചരിച്ചത്.
വളരെ ലളിതമായ, എന്നാല്‍ വ്യവസ്ഥാമാറ്റം കൊണ്ട് മാത്രം സാധിത പ്രായമാവുന്ന ഡിമാന്റുകളാണ് ലോകമെങ്ങുമുള്ള തൊഴിലാളികള്‍ ഈ ഒക്ടോബര്‍ 13 ന് ഉയര്‍ത്തിയത്.
എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വൈദ്യസഹായം, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍.
ഇത് നടപ്പാക്കുന്നതിനുള്ള വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ഇതത്രയും അടക്കിവാഴുന്നത് വന്‍കിട ബഹുരാഷ്ട്ര കുത്തകകളാണ് എന്നതുകൊണ്ടാണ് ഭൂമിയില്‍ മഹാഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുന്നത് എന്ന കാര്യത്തിനാണ് ഡബ്ല്യൂ.എഫ്.ടി.യു അടിവരയിട്ടത്. ഒക്ടോബര്‍ 13 ന്റെ ദിനാചരണം ഇന്ത്യയടക്കമുള്ള വികസിതവികസ്വര അവികസിത രാജ്യങ്ങളില്‍ നടന്നു. അതുവഴി ഒരു പുതിയ തിരിച്ചറിവാണ് തൊഴിലാളികള്‍ക്ക് ഡബ്ല്യൂ.എഫ്.ടി.യു നല്‍കിയത്.
പണിയെടുക്കുന്നവരൊന്നടങ്കം, കക്ഷിരാഷ്ട്രീയവും കൊടിയടയാളവും ഭിന്നതകളെല്ലാം തന്നെ മറന്ന് ഒന്നിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് ഒരു വര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചറിയുകയായിരുന്നു.
ഇന്ത്യയിലെ മുഴുവന്‍ സാധാരണ ജനങ്ങളേയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്ന പണിമുടക്കിന് അഭൂതപൂര്‍വമായ ബഹുജന പിന്തുണ നേടാനായി. പക്ഷേ ഇതുകൊണ്ടൊന്നും കുലുങ്ങുന്നവരല്ല തങ്ങളെന്ന് തെളിയിക്കാനായിരുന്നു സര്‍ക്കാരിന് തിടുക്കം.
സ്വാഭാവികമായും കൂടുതല്‍ ഉയര്‍ന്ന സമര രൂപങ്ങള്‍ കണ്ടെത്തുക മാത്രമായിരുന്നു ഐക്യസമരസമിതിക്ക് മുന്നിലുള്ള ഏകമാര്‍ഗം. അങ്ങനെയാണ് 2013 ഫെബ്രുവരി 20, 21 പണിമുടക്കം പ്രഖ്യാപിക്കപ്പെട്ടത്. അതിനുമുന്‍പ് വന്‍തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ഉടനീളം നടന്നത്.
സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് രണ്ട് ദിവസം രാജ്യത്തെ മിക്ക പ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. പൊതുപണിമുടക്കങ്ങള്‍ സാധാരണ ഗതിയില്‍ സ്പര്‍ശിക്കാതെ പോവാറുള്ള പല നഗരങ്ങളിലും ബന്ദിന്റെ പ്രതീതിയാണ് ഉണ്ടായത്. പണിയെടുക്കുന്നവരൊന്നായാല്‍ ഏത് കരിനിയമമാണ് ഏത് പോലീസാണ് കോടതിയാണ് പട്ടാളമാണ് അവ ചലിപ്പിക്കുക എന്ന ചോദ്യമാണ് പണിമുടക്കം ഉയര്‍ത്തിയത്.
ഒരു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കം രണ്ട് ദിവസത്തെ പണിമുടക്കമായതോടെ സാധാരണ തൊഴിലാളികളില്‍ രാസപരിണാമമാണ് ഉണ്ടായത്. ഒരു പുതിയ ആത്മവിശ്വാസം, തങ്ങളുടെ പ്രഹരശേഷിയെ കുറിച്ചുള്ള തിരിച്ചറിവ്, കൂടുതല്‍ ഉയര്‍ന്ന സമരതന്ത്രങ്ങള്‍ക്ക് രൂപംകൊടുക്കാനുള്ള ശുഭാപ്തിവിശ്വാസം.
അടുത്തപേജില്‍ തുടരുന്നു
സാധാരണ ഗതിയില്‍ പണിമുടക്കങ്ങളെ ദേശദ്രോഹമെന്ന് വിശേഷിപ്പിച്ച് ശീലമുള്ള പത്രമാധ്യമങ്ങള്‍ മാത്രമല്ല സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ പണിമുടക്കത്തിന് ആധാരമായി ഉന്നയിച്ച ഡിമാന്റുകളുടെ ശരിമയെ കുറിച്ച് വാചാലമായി. ആര്‍ക്കും നിഷേധിക്കാനാവാത്ത ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിച്ചത്.
സാധാരണ ഗതിയില്‍ പണിമുടക്കങ്ങളെ ദേശദ്രോഹമെന്ന് വിശേഷിപ്പിച്ച് ശീലമുള്ള പത്രമാധ്യമങ്ങള്‍ മാത്രമല്ല സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ പണിമുടക്കത്തിന് ആധാരമായി ഉന്നയിച്ച ഡിമാന്റുകളുടെ ശരിമയെ കുറിച്ച് വാചാലമായി. ആര്‍ക്കും നിഷേധിക്കാനാവാത്ത ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിച്ചത്.
പണിമുടക്കിന് മുന്‍പേ പ്രക്ഷോഭകരോട് ചര്‍ച്ച ചെയ്യാനായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയെ വെറും നോക്കുകുത്തികളായി മാറ്റിയ ശേഷമാണ് അതേ പ്രധാനമന്ത്രി ഡിമാന്റുകളെ ന്യായീകരിക്കാന്‍ നിര്‍ബന്ധിതനായത്.
എന്നാല്‍ ആഗോളമൂലധന നാഥന്‍മാരുടെ കണ്ണുരുട്ടലിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ “സ്വതന്ത്രപരമാധികാര” രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കഴിയാതെ പോയതുകൊണ്ട് തൊഴിലാളികളുടെ ഡിമാന്റുകള്‍ ഡിമാന്റുകളായി തന്നെ നിലനിന്നു.
സ്വാഭാവികമായും കൂടുതല്‍ ഉയര്‍ന്ന സമരരൂപങ്ങളാവിഷ്‌ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഐക്യസമര സമിതി വീണ്ടും ഒത്തുചേരുകയും വര്‍ഷാവസാനം ഡിസംബറില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ആഹ്വാനം നല്‍കുകയും ചെയ്തു. ഡിസംബര്‍ 12 ന്റെ പാര്‍ലമെന്റ് മാര്‍ച്ചിനോടൊപ്പം ജില്ലാ ആസ്ഥാനങ്ങളിലും വമ്പിച്ച പ്രതിഷേധ റാലികളാണ് നടന്നത്.
അങ്ങനെ 2013 എന്ന വര്‍ഷം മുഴുവനുമായി ഇന്ത്യന്‍ തൊഴിലാളികള്‍ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലായിരുന്നു.
തിരഞ്ഞെടുപ്പിന്റെ ഉഷ്ണക്കാറ്റിലും അടിപതറാതെ ഐക്യസമര പ്രസ്ഥാനം ഒന്നിച്ച് മുന്നോട്ട് പോയി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഐക്യസമരത്തില്‍ വിള്ളലുകളുണ്ടാകുമോ എന്ന് പലരും സംശയിച്ചു. പക്ഷേ ഒരു വര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ പക്വത തെളിയിക്കുന്ന ഉശിരന്‍ ചെറുത്തുനില്‍പ്പായി മാറി ഡിസംബര്‍ 12 ന്റെ കൊടുംതണുപ്പില്‍ ദില്ലിയില്‍ നടന്ന വമ്പന്‍ പ്രകടനം.
അങ്ങനെ 2013 എന്ന വര്‍ഷം മുഴുവനുമായി ഇന്ത്യന്‍ തൊഴിലാളികള്‍ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലായിരുന്നു.
പൊതു സമരഐക്യ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളില്‍ ഒന്നിച്ച് അണിനിരക്കുന്നതിന് പുറമെ അതത് മേഖലകളിലെ സവിശേഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ മേഖലകളില്‍ ഇതിന് സമാന്തരമായി പ്രക്ഷോഭങ്ങളുയര്‍ന്നു.
സ്വകാര്യവത്ക്കരണത്തിനെതിരെ നെയ്‌വേലി ലിഗ്‌നൈറ്റിലെ പണിമുടക്കം കല്‍ക്കരി ഖനികള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുന്നതിനെതിരെ കല്‍ക്കരി തൊഴിലാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പും ബി.എസ്.എന്‍.എല്ലിനെ വെട്ടിപൊളിച്ച് തൂക്കിവില്‍ക്കുന്നതിനെതിരെ ടെലികോം ജീവനക്കാര്‍ നടത്തിയ പ്രക്ഷോഭവും കഴിഞ്ഞ ഡിസംബര്‍ 18 ന് ബാങ്കിങ് ഭേദഗതി ബില്‍പാസാക്കിക്കൊണ്ട് വിദേശ സ്വദേശി കുത്തകകള്‍ക്ക് ബാങ്കുകള്‍ പതിച്ചുനല്‍കാനുള്ള നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പും ഇക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്.
ഔഷധവ്യപാരമേഖലയിലെ തൊഴിലാളികളും സംസ്ഥാന ജീവനക്കാരുമൊക്കെ നടത്തിയ പ്രക്ഷോഭങ്ങളുടേയും കേന്ദ്രബിന്ദു നിയോലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള നിലപാടാണ്.
ചെറുകിട വ്യാപാരികളും പെന്‍ഷനര്‍മാരുമടക്കം മുന്‍കാലങ്ങളില്‍ പണിമുടക്കങ്ങളില്‍ അണിനിരന്ന് ശീലിച്ചിട്ടില്ലാത്ത വിഭാഗങ്ങളടക്കം സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാടാന്‍ ഒന്നിച്ചിറങ്ങി എന്നതാണ് 2013 ന്റെ സവിശേഷത. എന്നുവെച്ചാല്‍ പണിയെടുക്കുന്നവരുടെ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കൂടുതലായി രാഷ്ട്രീയമാനം കൈവരിക്കുന്നു എന്നത് തന്നെയാണ് 2013 ന്റെ പ്രത്യേകത.