ലോകത്തിലെ മികച്ച കളിക്കാരുടെ ഡ്രീം ഇലവന്‍ തെരഞ്ഞെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം യായ ടുറെ. ആധുനിക ഫുട്‌ബോള്‍ ഇതിഹാസമായ മെസിയുള്‍പ്പെടെ പതിനൊന്ന് പേരെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
മണ്‍ഡെ നൈറ്റ് ഫുട്‌ബോള്‍ പ്രോഗ്രാമിലാണ് മികച്ച പതിനൊന്ന് കളിക്കാരുടെ പേരുകള്‍ താരം വെളിപ്പെടുത്തിയത്.
എഡേഴ്‌സണ്‍, റാഫ മാര്‍ക്വേസ്, കാള്‍സ് പുയോള്‍, വിന്‍സെന്റ് കോമ്പാനി തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയിലും ബാഴ്‌സലോണയിലും തന്റെ സഹതാരങ്ങളായിരുന്നവരെയാണ് ടൂര്‍ ഡ്രീം ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
ബാഴ്‌സലോണയിലെ മധ്യ നിരയില്‍ തന്റെ പങ്കാളികളായിരുന്ന ആേ്രന്ദ ഇനിയേസ്റ്റ, സെര്‍ജിയോ അഗ്വേറോ, ലെറോയ സെയ്ന്‍, തിയറി ഒന്റി, ലയണല്‍ മെസി എന്നീ താരങ്ങളെയും ടുറെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ദിദിയര്‍ ദ്രോഗ്ബയും സാമുവല്‍ ഏറ്റുവുമാണ് ബാക്കി രണ്ടുപേര്‍.
നാല് തവണ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ താരമാണ് യായ ടുറെ. ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളില്‍ പ്രകടന മികവ് കൊണ്ട് തിളങ്ങിയ താരമാണ് ടുറെ. 2007 മുതല്‍ 2010 വരെയാണ് താരം ബാഴ്സക്കായി കളിച്ചത്.
18 വര്‍ഷം നീണ്ട കരിയറില്‍ നിരവധി ഗ്രൗണ്ടുകളില്‍ കളിക്കാന്‍ ടുറെക്ക് സാധിച്ചിട്ടുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ഗ്രൗണ്ട് ബാഴ്സലോണയുടെ ക്യാമ്പ് നൗ ആണെന്നും ബാഴ്സയിലെ രണ്ടാം സീസണില്‍ കരിയറിലെ പ്രധാന കിരീടങ്ങളെല്ലാം നേടാനായിട്ടുണ്ടെന്നും ടുറെ നേരത്തെ പറഞ്ഞിരുന്നു.
പെപ് ഗ്വാര്‍ഡിയോള പരിശീലകനായെത്തിയ ആദ്യ സീസണിലാണ് ടുറെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, കോപ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് ഉള്‍പ്പടെ ആറ് കിരീടങ്ങള്‍ നേടിയത്.
ബാഴ്സലോണയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയപ്പോഴും നിരവധി കിരീട വിജയങ്ങളില്‍ യായ ടുറെ പങ്കാളിയായി.
Content Highlights: yaya toure’s playing eleven