| Sunday, 23rd April 2023, 1:17 pm

മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസത്തിന്റെ ഡ്രീം ഇലവന്‍; പട്ടികയില്‍ സൂപ്പര്‍താരമില്ല?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ മികച്ച കളിക്കാരുടെ ഡ്രീം ഇലവന്‍ തെരഞ്ഞെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം യായ ടുറെ. ആധുനിക ഫുട്ബോള്‍ ഇതിഹാസമായ മെസിയുള്‍പ്പെടെ പതിനൊന്ന് പേരെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. താരത്തിന്റെ ഡ്രീം ഇലവനില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതിരുന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു.

എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലും ബാഴ്സലോണയിലും തന്റെ സഹതാരങ്ങളായിരുന്നവരെയാണ് അദ്ദേഹം ഡ്രീം ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മണ്‍ഡെ നൈറ്റ് ഫുട്ബോള്‍ പ്രോഗ്രാമിലാണ് മികച്ച പതിനൊന്ന് കളിക്കാരുടെ പേരുകള്‍ ടുറെ തുറന്നുപറഞ്ഞത്.

എഡേഴ്സണ്‍, റാഫ മാര്‍ക്വേസ്, കാള്‍സ് പുയോള്‍, വിന്‍സെന്റ് കോമ്പാനി എന്നിവരും ബാഴ്സലോണയിലെ മധ്യ നിരയില്‍ തന്റെ പങ്കാളികളായിരുന്ന ആേ്രന്ദ ഇനിയേസ്റ്റ, സെര്‍ജിയോ അഗ്വേറോ, ലെറോയ സെയ്ന്‍, തിയറി ഒന്റി, ലയണല്‍ മെസി എന്നീ താരങ്ങളെയും ടുറെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ദിദിയര്‍ ദ്രോഗ്ബയും സാമുവല്‍ എറ്റുവുമാണ് മറ്റ് രണ്ടുപേര്‍.

നാല് തവണ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ താരമാണ് യായ ടുറെ. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളില്‍ പ്രകടന മികവ് കൊണ്ട് തിളങ്ങിയ ടുറെ 2007-2010 സീസണുകളിലാണ് ബാഴ്‌സക്കായി കളിച്ചത്.

18 വര്‍ഷം നീണ്ട കരിയറില്‍ നിരവധി ഗ്രൗണ്ടുകളില്‍ കളിക്കാന്‍ ടുറെക്ക് സാധിച്ചിട്ടുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ഗ്രൗണ്ട് ബാഴ്‌സലോണയുടെ ക്യാമ്പ് നൗ ആണെന്നും ബാഴ്‌സയിലെ രണ്ടാം സീസണില്‍ കരിയറിലെ പ്രധാന കിരീടങ്ങളെല്ലാം നേടാനായിട്ടുണ്ടെന്നും ടുറെ പറഞ്ഞിരുന്നു.

പെപ് ഗ്വാര്‍ഡിയോള പരിശീലകനായെത്തിയ ആദ്യ സീസണിലാണ് ടുറെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, കോപ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് ഉള്‍പ്പടെ ആറ് കിരീടങ്ങള്‍ നേടിയത്.

ബാഴ്‌സലോണയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയപ്പോഴും നിരവധി കിരീട വിജയങ്ങളില്‍ യായ ടുറെ പങ്കാളിയായി.

Content Highlights: Yaya Toure names his dream eleven

We use cookies to give you the best possible experience. Learn more