Movie Trailer
'രാജശേഖരാ നിനക്ക് വേണ്ടി ഞാന്‍ വോട്ട് ചെയ്യും നിന്റെ പാര്‍ട്ടിക്ക് വേണ്ടിയല്ല'; വൈ.എസ്.ആര്‍ ആയി നിറഞ്ഞാടി മമ്മൂട്ടി, യാത്രയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Jan 07, 12:43 pm
Monday, 7th January 2019, 6:13 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്രയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വൈ.എസ്.ആര്‍ ആവുന്നത്.

ചിത്രം ആടുത്ത ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ രംഗത്ത് തന്നെ ചിത്രം വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ വൈ.എസ്. ആറിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ജഗപതി ബാബുവാണ്.

Also Read  “വൈറസ്” കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.