| Tuesday, 2nd January 2024, 5:38 pm

വൈ.എസ്.ആര്‍ ആയി മമ്മൂട്ടി വീണ്ടും, യാത്ര 2 ടീസര്‍ ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്ര 2വിന്റെ ടീസര്‍ ജനുവരി അഞ്ചിന് റിലീസ് ചെയ്യും. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാ മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം ജീവയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ആന്ധ്ര മുഴുവന്‍ 2003ല്‍ വൈ.എസ്.ആര്‍ നടത്തിയ പദയാത്രയെക്കുറിച്ചായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗം പറഞ്ഞത്. രണ്ടാം ഭാഗത്തില്‍ മകന്‍ ജഗമോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. ജീവയാണ് ജഗമോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്യുന്നത്. ഒന്നാം ഭാഗം റിലീസ് ചെയ്ത ദിവസമായ ഫെബ്രുവരി 8ന് തന്നയാണ് യാത്ര 2 റിലീസ് ചെയ്യുക.

വി സെല്ലുല്ലോയ്ഡ്, ത്രീ ഓട്ടം ലീവ്‌സ് എന്നിവയുടെ ബാനറില്‍ ശിവ മേക്ക, മഹി വി. രാഘവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം സന്തോഷ് നാരായണനാണ്, സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.

മമ്മൂട്ടി നായകനായി 2019ല്‍ പുറത്ത് വന്ന യാത്രയുടെ രണ്ടാം ഭാഗമാണ് ചിത്രം. യാത്രയില്‍ ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയാണ് അഭിനയിച്ചത്. 70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.

2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു 2019ല്‍ യാത്ര ഒരുക്കിയത്. 2009ല്‍ സംഭവിച്ച ഹെലികോപ്ടര്‍ അപകടത്തിലാണ് വൈ.എസ്.ആര്‍ മരിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ജഗന്‍ മോഹന്‍ റെഡ്ഡി 2009ല്‍ കഡപ്പ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി സ്ഥാപിച്ചു.

2014ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 67 സീറ്റുകള്‍ നേടുകയും ജഗന്‍ പ്രതിപക്ഷ നേതാവാവുകയും ചെയ്തു. 2019 ലെ തെരഞ്ഞെടുപ്പില്‍ 151 സീറ്റുകള്‍ നേടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയിക്കുകയും ജഗന്‍ ആന്ധപ്രദേശ് മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.

Content Hightlight: Yathra 2 movie’s teaser date out

We use cookies to give you the best possible experience. Learn more