തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്ര. സ്ഥലം മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
നിലവില്‍ കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. നേരത്തെ കണ്ണൂര്‍ എസ്. പിയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയായി ചുമതലയേല്‍ക്കുന്നത്.
അടുത്തിടെ യതീഷ് ചന്ദ്ര നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. വൈപ്പിന്‍ സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയേറ്റിരുന്നു.
കൊവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ച സംഭവവും വിവാദമായിരുന്നു. അത്തരം സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു.
അതേസമയം ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി പൊന്‍ രാധാകൃഷ്ണനുമായുണ്ടായ തര്‍ക്കം കേരളത്തില്‍ യതീഷ് ചന്ദ്രയ്ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Yathish Chandra IPS going to Karnataka from Kerala