തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്ര. സ്ഥലം മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
നിലവില്‍ കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. നേരത്തെ കണ്ണൂര്‍ എസ്. പിയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയായി ചുമതലയേല്‍ക്കുന്നത്.
അടുത്തിടെ യതീഷ് ചന്ദ്ര നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. വൈപ്പിന്‍ സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയേറ്റിരുന്നു.