നിലയ്ക്കല്‍: യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത വ്യാജം. അച്ചടക്ക നടപടിക്കായി ദല്‍ഹിയിലേക്ക് വിളിപ്പിച്ചു തുടങ്ങിയ വാര്‍ത്തകള്‍ നിഷേധിച്ച് യതീഷ് ചന്ദ്ര രംഗത്ത്.
എന്നെയാരും വിളിച്ചിട്ടില്ല. പരാതി ഉയര്‍ന്നാല്‍ മറുപടി എനിക്കുണ്ട്. ഏല്‍പ്പിച്ച ജോലിയാണ് ചെയ്തത്. അതില്‍ വീഴ്ച വരുത്തിയാലല്ലേ നടപടി. വീഴ്ച വരുത്തിയിട്ടില്ല.യതീഷ് ചന്ദ്ര പറഞ്ഞതായി മനോരമ ന്യൂസ് റി്‌പ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാം ക്രമപ്പെടുത്തിയിട്ടാണ് മടങ്ങുന്നത്. ഈ മാസം 30 നു ഡ്യൂട്ടി കഴിയും. അടുത്ത ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുക്കും. അതുവരെ നിലയ്ക്കലില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചു പ്രതികരിച്ചത് ബി.ജെ.പി മാത്രം: സഭയില്‍ ബി.ജെ.പി യോടൊപ്പമെന്ന് വ്യക്തമാക്കി പി.സി.ജോര്‍ജ്
പുതിയ സാഹചര്യത്തില്‍ തീര്‍ഥാടനം നടക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ക്രമപ്പെടുത്തേണ്ടി വരും. അതിനു വേണ്ട നടപടികള്‍ മാത്രമാണ് താന്‍ ചെയ്തതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി.
ഇനി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത്രയും തലവേദനകള്‍ ഉണ്ടാവില്ല. അവര്‍ക്ക് ഇപ്പോഴത്തെ സംവിധാനം തുടര്‍ന്നാല്‍ മതിയാകും. ആദ്യ ഘട്ടത്തിലെ ജോലി ഏറ്റെടുക്കലായിരുന്നു വെല്ലുവിളി. അത് സ്വീകരിച്ചു, ചെയ്യാവുന്നത്ര ഭംഗിയായി ചെയ്തു. ഇനി, ഈ തീര്‍ഥാടന കാലത്ത് വീണ്ടും ഡ്യൂട്ടിക്ക് ഇങ്ങോട്ടേക്കില്ല യതീഷ് ചന്ദ്ര പറഞ്ഞു.