ന്യൂദല്‍ഹി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് താഴെ വീണ സംഭവത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. 1999ല്‍ ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി തന്നെയാണോ ഇതെന്നായിരുന്നു സിന്‍ഹ ചോദിച്ചത്.
‘ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടി ഭരണത്തില്‍ നിന്ന് താഴെയിറക്കിയതിന് ബി.ജെ.പിയെ അഭിനന്ദിക്കുന്നു. പാര്‍ട്ടിയുടെ കഴിവ് കണ്ട് വാജ്‌പേയി സ്വര്‍ഗ്ഗത്തിലിരുന്നും അദ്വാനി ഇവിടെയിരുന്നും അഭിമാനിക്കുന്നുണ്ടാകും. 1999ല്‍ ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി തന്നെയാണോ ഇത്?’, സിന്‍ഹ ട്വിറ്ററിലെഴുതി.
Congrats to BJP for bringing down another Congress party govt. I am sure Vajpayee in heaven and Advani here are proud of it’s new ethical standards. Is it the same party which lost the vote of confidence by one vote in 1999?
ഫെബ്രുവരി 22നാണ് പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചത്.
വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ കഴിഞ്ഞദിവസം രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങിയത്.