| Thursday, 5th July 2012, 9:00 am

അറഫാത്തിന്റെ മരണം: വിദഗ്ധ അന്വേഷണം നടത്തുമെന്ന് മഹ്മൂദ് അബ്ബാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറൂസലേം: ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന്റെമരണം വിഷബാധയേറ്റാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തയാറാണെന്ന് ഫലസ്തീന്‍ അധികൃതര്‍. മഹമ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂദറീനെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഭര്‍ത്താവിനെ കൊന്നതാരാണെങ്കിലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും വിദഗ്ധസമിതി അന്വേഷണത്തിന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെങ്കില്‍ അതിന്  തടസ്സം നില്‍ക്കില്ലെന്നും യാസര്‍ അറഫാത്തിന്റെ ഭാര്യ സുഹ തവീല്‍ പറഞ്ഞു.

കഴിഞ്ഞദിവസം അല്‍ജസീറ പുറത്തുകൊണ്ടുവന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് ഫലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തിന് വേണ്ടി അറഫാത്തിന്റെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു.

അതേസമയം, തന്റെ ഭര്‍ത്താവിനെ കൊന്നതാരാണെങ്കിലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും വിദഗ്ധസമിതി അന്വേഷണത്തിന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെങ്കില്‍ അതിന്  തടസ്സം നില്‍ക്കില്ലെന്നും യാസര്‍ അറഫാത്തിന്റെ ഭാര്യ സുഹ തവീല്‍ പറഞ്ഞു.

2004ല്‍ പാരീസിലെ ഫ്രഞ്ച് സൈനിക ആശുപത്രിയില്‍ വെച്ചായിരുന്നു യാസര്‍ അറഫാത്ത് മരിച്ചത്. പറയത്തക്ക അസുഖമൊന്നുമില്ലാതിരുന്ന അറഫാത്ത് പെട്ടെന്ന് കിടപ്പിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. അറഫാത്തിന്റെ മരണകാരണം അമിതമായ അളവില്‍ പൊളോണിയം ഉള്ളില്‍ ചെന്നതാണെന്നാണ് കഴിഞ്ഞദിവസം അല്‍ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.   ഒമ്പതു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അല്‍ജസീറ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് അറഫാത്തിന്റെ ഭാര്യ സുഹ തവീലും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തുവന്നിരുന്നു.

ഇസ്രായേലിന്റെ ബദ്ധശത്രുവായിരുന്ന അറഫാത്തിന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന സൂചനകള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ആശുപത്രിയില്‍ കഴിഞ്ഞ അവസരത്തില്‍ അറഫാത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍, ടൂത്ത് ബ്രഷ് എന്നിവ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റേഡിയോഫിസിക്‌സില്‍ പരിശോധിച്ചപ്പോഴാണ് മരണകാരണം അമിതമായ അളവില്‍ പൊളോണിയം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത്. വസ്ത്രത്തിലെ രക്തക്കറ, വിയര്‍പ്പ്, ഉമിനീര്, മൂത്രം എന്നിവയിലും പൊളോണിയത്തിന്റെ അംശം കണ്ടെത്തി.

We use cookies to give you the best possible experience. Learn more