ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്ത് മതസ്പര്‍ദ ഉണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം നാഷണല്‍ ഹെറാള്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”സര്‍ക്കാരിന് പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനുള്ള തിടുക്കം മനസിലാകും. അത് ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. പക്ഷേ എന്ത് കൊണ്ട് സൗദി അറേബ്യയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല? ശീലങ്കയില്‍ നിന്നുള്ള തമിഴര്‍ക്ക് ഈ പരിഗണ കിട്ടുന്നില്ലല്ലോ? മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യക്കാര്‍ക്കും പരിഗണന ഇല്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്” അദ്ദഹം ചോദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമില്ല. മോഡി-അമിത് ഷാ കൂട്ടുകെട്ട് ആകെ മൂന്ന് വാക്കുകള്‍ മാത്രം അറിയുന്ന ആളുകളെ പോലെയാണ് പെരുമാറുന്നത്. ഹിന്ദു, മുസല്‍മാന്‍, പാകിസ്താന്‍. ഈ മൂന്ന് വാക്കുകളെ അടിസ്ഥാനമാക്കിയാണ് അവരുടെ ദേശീയ നയങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ഗീയ ദ്രൂവീകരണത്തിലൂടെ രാഷ്ട്രീയലാഭം ഉണ്ടാക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കകുന്നതെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.