ഒലയും ഊബറും മുതല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ വരെ; നിര്‍മലാ സീതാരാമന് എണ്ണിയെണ്ണി മറുപടിയുമായി യശ്വന്ത് സിന്‍ഹ
national news
ഒലയും ഊബറും മുതല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ വരെ; നിര്‍മലാ സീതാരാമന് എണ്ണിയെണ്ണി മറുപടിയുമായി യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 11:21 pm

ഇന്‍ഡോര്‍: ഒലയും ഊബറുമാണ് ഓട്ടോമൊബൈല്‍ മേഖലയിലെ തകര്‍ച്ചയുടെ കാരണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നിര്‍മല പറഞ്ഞതാണു കാരണമെങ്കില്‍ എന്തുകൊണ്ടാണ് ട്രക്കുകളുടെ വിലത്തകര്‍ച്ചയുണ്ടാകാത്തതെന്ന് അദ്ദേഹം ചോദിച്ചു.

അധികാരത്തിലിരിക്കുന്നവര്‍ വിചിത്ര പ്രസ്താവനകള്‍ നടത്തുകയാണെന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഇതൊരിക്കലും സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടാതാക്കാന്‍ സഹായിക്കില്ല. പക്ഷേ ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കാന്‍ കാരണമാകും.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒലയും ഊബറും പോലുള്ള കമ്പനികളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് ഇരുചക്രവാഹനങ്ങളുടെയും ട്രക്കുകളുടെയും വില കുറയാത്തത്?

മഴക്കാലമായതുകൊണ്ടാണ് സാമ്പത്തികമാന്ദ്യമെന്നാണ് ബിഹാറിന്റെ ധനമന്ത്രി പറഞ്ഞത്. കേന്ദ്രമന്ത്രി ഐന്‍സ്റ്റീന്റെ ഗുരുത്വാകര്‍ഷണത്തെക്കുറിച്ചു പറയുന്നു.’

കയറ്റുമതികള്‍ വര്‍ധിപ്പിക്കാനായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്താനുള്ള നിര്‍മലയുടെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘യു.എ.ഇയിലെയും ഇന്ത്യയിലെയും സമ്പദ്‌വ്യവസ്ഥകള്‍ വ്യത്യസ്തമാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ മധ്യപ്രദേശിലെ മന്‍സോറടക്കമുള്ള സ്ഥലങ്ങളിലെ കര്‍ഷകരടക്കം പുരോഗതി നേടണം.’- അദ്ദേഹം പറഞ്ഞു.