| Friday, 21st May 2021, 9:38 pm

ക്യാമറയ്ക്ക് മുന്നില്‍ മുതല കണ്ണീര്‍ പൊഴിക്കുകയല്ല വേണ്ടത്; മോദിയുടെ അഭിനയം കണ്ടുമടുത്തെന്ന് ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ദിവസേനയുള്ള അഭിനയം കണ്ട് മടുത്തെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ

മുഖ്യമന്ത്രിമാരുമായി കൂടിചേര്‍ന്ന് കൊവിഡ് പ്രതിരോധത്തിനായി ശക്തമായ നീക്കങ്ങളാണ് തങ്ങള്‍ക്ക് വേണ്ടത് അല്ലാതെ ക്യാമറയ്ക്ക് മുന്നില്‍ മുതല കണ്ണീര്‍ പൊഴിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞ് മോദി വിതുമ്പിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു.

വെര്‍ച്വല്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ വികാരഭരിതമായ’ പ്രസംഗത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു.

നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Yashwant Sinha slams Modi

We use cookies to give you the best possible experience. Learn more