ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ ജനപിന്തുണ നഷ്ടമാവുമെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. കോണ്‍ഗ്രസിനെ കുറച്ചു കാലത്തേക്ക് പ്രസീഡിയം പോലുള്ള സംവിധാനം നയിക്കട്ടെയെന്നും യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
ബീഹാറിലും ഝാര്‍ഖണ്ഡിലും ദല്‍ഹിയിലും രാഹുല്‍ഗാന്ധി എത്രയും വേഗം സഖ്യത്തിന് ശ്രമിക്കണമെന്നും സമയം വൈകിയിരിക്കുകയാണെന്നും ഉപദേശിച്ച് കൊണ്ട് യശ്വന്ത് സിന്‍ഹ കഴിഞ്ഞ മാര്‍ച്ചില്‍ ട്വീറ്റ് ചെയ്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വമേറ്റെടുത്താണ് പാര്‍ട്ടി അധ്യക്ഷ പദവി രാജിവെക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം രാജിപ്രഖ്യാപനം വൈകുകയാണ്.
രാഹുല്‍ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് സഖ്യ കക്ഷി നേതാക്കളായ ലാലു പ്രസാദ് യാദവും എം.കെ സ്റ്റാലിനുമടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.