ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ടോട്ടല്‍ ഡോമിനേഷനാണ് ഡൊമനിക്ക സാക്ഷ്യം വഹിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ആദ്യ ദിവസം തന്നെ ഓള്‍ ഔട്ടാക്കുകയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് വിന്‍ഡ്‌സര്‍ പാര്‍ക്കിലുള്ളത്.
ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ നിലവില്‍ 162 റണ്‍സിന് ലീഡ് ചെയ്യുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ പത്താമത് ടെസ്റ്റ് സെഞ്ച്വറി വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ വിന്‍ഡീസിനെതിരെ കുറിച്ചപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയാണ് ജെയ്‌സ്വാള്‍ തരംഗമാകുന്നത്. 221 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുമായി 103 റണ്‍സ് നേടിയ രോഹിത് മടങ്ങിയെങ്കിലും 350 പന്ത് നേരിട്ട് 143 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ ക്രീസില്‍ തുടരുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.
വിദേശ മണ്ണില്‍ അരങ്ങേറി ഓപ്പണറുടെ റോളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു റെക്കോഡ് എഴുതപ്പെടുന്നത്.
വിദേശ മണ്ണില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി തികയ്ക്കുന്ന ആറാമത് ഇന്ത്യന്‍ താരം എന്ന മറ്റൊരു റെക്കോഡും ജെയ്‌സ്വാള്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. 1959ല്‍ അലി ബായ്ഗിലൂടെ ആരംഭിച്ച റെക്കോഡ് നേട്ടം ഇപ്പോള്‍ ജെയ്‌സ്വാളിലെത്തി നില്‍ക്കുകയാണ്.
എതിരാളികളുടെ തട്ടകത്തില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
അബ്ബാസ് അലി ബായ്ഗ് – ഇംഗ്ലണ്ട് – 1959
സൂരീന്ദര്‍ അമര്‍നാഥ് – ന്യൂസിലാന്‍ഡ് – 1976
പ്രവീണ്‍ അമ്രേ – സൗത്ത് ആഫ്രിക്ക – 1992
സൗരവ് ഗാംഗുലി – ഇംഗ്ലണ്ട് – 1996
വിരേന്ദര്‍ സേവാഗ് – സൗത്ത് ആഫ്രിക്ക – 2001
യശസ്വി ജെയ്‌സ്വാള്‍ – വെസ്റ്റ് ഇന്‍ഡീസ് – 2023
ഇതിന് പുറമെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17മത് ഇന്ത്യന്‍ താരം എന്ന റെക്കോഡും ജെയ്‌സ്വാള്‍ തന്റെ പേരിലാക്കി.
പൃഥ്വി ഷാ, അബ്ബാസ് അലി ബായ്ഗ്, ഗുണ്ടപ്പ വിശ്വനാഥ് എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ നാലാമത് താരം എന്ന റെക്കോഡും ജെയ്‌സ്വാളിന് സ്വന്തമാണ്. 21 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജെയ്‌സ്വാള്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
1. ലാല അമര്‍നാഥ് – 118 – ഇംഗ്ലണ്ട് – 1933
2. ദീപക് ഷോധന്‍ – 110 – പാകിസ്ഥാന്‍ – 1952
3. എ.ജി. കൃപാല്‍ സിങ് – 100* – ന്യൂസിലാന്‍ഡ് – 1955
4. അബ്ബാസ് അലി ബായ്ഗ് – 112 – ഇംഗ്ലണ്ട് – 1959
5. ഹനുമന്ത് സിങ് – 105 – ഇംഗ്ലണ്ട് – 1964
6. ഗുണ്ടപ്പ വിശ്വനാഥ് – 137 – ഓസ്‌ട്രേലിയ – 1969
7. സൂരീന്ദര്‍ അമര്‍നാഥ് – 124 – ന്യൂസിലാന്‍ഡ് – 1976
8. മുഹമ്മദ് അസറുദ്ദീന്‍ – 110 – ഇംഗ്ലണ്ട് – 1984
9. പ്രവീണ്‍ അമ്രേ – 103 – സൗത്ത് ആഫ്രിക്ക – 1992
10. സൗരവ് ഗാംഗുലി – 131 – ഇംഗ്ലണ്ട് – 1996
11. വിരേന്ദര്‍ സേവാഗ് – 105 – സൗത്ത് ആഫ്രിക്ക – 2001
12. സുരേഷ് റെയ്‌ന – 120 – ശ്രീലങ്ക – 2010
13. ശിഖര്‍ ധവാന്‍ – 187 – ഓസ്‌ട്രേലിയ – 2013
14. രോഹിത് ശര്‍മ – 177 – വെസ്റ്റ് ഇന്‍ഡീസ് – 2013
15. പൃഥ്വി ഷാ – 134 – വെസ്റ്റ് ഇന്‍ഡീസ് – 2018
16. ശ്രേയസ് അയ്യര്‍ – 105 – ന്യൂസിലാന്‍ഡ് – 2021
17. യശസ്വി ജെയ്‌സ്വാള്‍ – 143* (end of 113th over) – വെസ്റ്റ് ഇന്‍ഡീസ് – 2023
അതേസമയം, രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 113 ഓവറില്‍ 312 റണ്‍സിന് രണ്ട് എന്ന നിലയിലാണ് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും 11 പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 350 പന്തില്‍ 143 റണ്‍സുമായി ജെയ്‌സ്വാളും 96 പന്തില്‍ 36 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
Content Highlight: Yashaswi Jaiswal scripts several records after scoring debut century