ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് യശസ്വി ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്. 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്‌സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്. പുറത്താകാതെയാണ് ജെയ്‌സ്വാള്‍ തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുന്നത്. 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
രണ്ടാം ഇന്നിങ്സില്‍ 290 പന്തില്‍ നിന്ന് 209 റണ്‍സും താരം നേടിയിരുന്നു. ഏഴ് സിക്‌സറും 19 ബൗണ്ടറിയും ഇന്നിങ്‌സില്‍ താരം നേടിയിരുന്നു. ഒട്ടനവധി റെക്കോഡുകളും താരം ഇതിനോടകം നേടിയിട്ടുണ്ട്. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച മറ്റൊരു ഘടകം താരത്തിന്റെ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ വന്ന മാറ്റമാണ്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരക്ക് മുമ്പ് 69ാം സ്ഥാനത്തായിരുന്നു യുവ ഓപ്പണര്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ 69ല്‍ നിന്ന് 66ലേക്ക് വന്നു. രണ്ടാം ടെസ്റ്റില്‍ അത് 29ലേക്ക് എത്തി. മൂന്നാം ടെസ്റ്റ് സമാപിച്ചതോടെ താരത്തിന്റെ റാങ്കിങ് 15ലേക്ക് എത്തിയിരിക്കുകയാണ്. 699 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്.
റാങ്കിങ്ങില്‍ ഒന്നാമന്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസനാണ്. 893 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്.
നിലവിലെ റാങ്കിങ് പട്ടിക – റാങ്കിങ്, താരം, ടീം, റാങ്കിങ് പോയിന്റ് എന്ന ക്രമത്തില്‍
1 – കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 893
2 – സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ – 818
3 – ഡാരില്‍ മിച്ചല്‍ – ന്യൂസിലാന്‍ഡ് – 780
4 – ബാബര്‍ അസം – പാകിസ്ഥാന്‍ – 768
5 – ജോ റൂട്ട് – ഇംഗ്ലണ്ട് – 766
6 – ഉസ്മാന്‍ ഖവാജ – ഓസ്‌ട്രേലിയ – 765
7 – വിരാട് കോഹ്‌ലി – ഇന്ത്യ – 752
15 – യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 699
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക.
നാലാം ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
Content Highlight: Yashaswi Jaiswal’s surprising Test ranking