അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആറ് വിക്കറ്റിനാണ് അഫ്ഗാന്‍ സിംഹങ്ങളെ ഇന്ത്യ തോല്‍പ്പിച്ചത്. ഈ വിജയത്തിന് പിന്നാലെ 2-0ന് ഇന്ത്യക്ക് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും സാധിച്ചു.
അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആറ് വിക്കറ്റിനാണ് അഫ്ഗാന്‍ സിംഹങ്ങളെ ഇന്ത്യ തോല്‍പ്പിച്ചത്. ഈ വിജയത്തിന് പിന്നാലെ 2-0ന് ഇന്ത്യക്ക് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും സാധിച്ചു.
INDIA CHASE DOWN 173 RUNS FROM JUST 15.4 OVERS….!!!!
– Dube & Jaiswal are the heroes. 🔥 pic.twitter.com/Kd8RbX6orb
— Johns. (@CricCrazyJohns) January 14, 2024
173 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചിരുന്നു. ക്യാപറ്റന്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് പുറത്താകുന്നത്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ യശസ്വി ജെയ്സ്വാളും വിരാട് കോഹ്ലിയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്. ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ വിരാട് പുറത്തായി. 16 പന്തില്‍ 29 റണ്‍സുമായി തകര്‍ത്തടിക്കവെ നവീന്‍ ഉള്‍ ഹഖിന്റെ പന്തിലാണ് വിരാട് പുറത്താകുന്നത്. മത്സര ശേഷം തങ്ങളുടെ കൂട്ടുകെട്ടിനെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് യശസ്വി ജെയ്സ്വാള്‍.
‘ കോഹ്‌ലി ഭയ്യക്കൊപ്പം ബാറ്റ് ചെയ്തപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് ശരിക്കും അതിശയകരമായ ഒരു അനുഭവമായിരുന്നു,’ പ്രസ് കോണ്‍ഫര്‍സില്‍ ജെയ്സ്വാള്‍ പറഞ്ഞു.
34 പന്തില്‍ 68 റണ്‍സ് നേടിയ ജെയ്സ്വാള്‍ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ആറ് സിക്സറും അഞ്ച് ബൗണ്ടറിയും അടക്കം 68 റണ്‍സാണ് താരം നേടിയത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.
പിന്നാലെയെത്തിയ ജിതേഷ് ശര്‍മ സില്‍വര്‍ ഡക്കായെങ്കിലും റിങ്കുവിനെ ഒപ്പം കൂട്ടി ശിവം ദുബെ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു. ദുബെ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 32 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്. ജനുവരി 17നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. ബെംഗളൂരുവാണ് വേദി.
Content Highlight: Yashaswi Jaiswal and Virat Kohli put up a half-century partnership