| Tuesday, 8th August 2023, 8:31 pm

ഇതെങ്കിലും മുതലാക്കുമോ? വീണ്ടും വീണ്ടും അവസരം; സഞ്ജുവിന്റെ വലംകയ്യന് അരങ്ങേറ്റം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി-20 മത്സരം ആരംഭിച്ചു. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അഞ്ച് മത്സരമാണ് പരമ്പരയിലുള്ളത്.

ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ട്വന്റി-20 അരങ്ങേറ്റം നടത്തും. ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു അദ്ദേഹം. മികച്ച പ്രകടനമായിരുന്നു ജെയ്‌സ്വാള്‍ രാജസ്ഥാന് വേണ്ടിയും കാഴ്ചവെച്ചത്. ഈ സീസണിലെ എമര്‍ജിങ് പ്ലെയറും അദ്ദേഹമായിരുന്നു.

ഇഷാന്‍ കിഷന് പകരമാണ് ജെയ്‌സ്വാള്‍ ടീമിലിടം നേടിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മോശം ഫോമില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണ് വീണ്ടും അവസരം ലഭിച്ചിട്ടുണ്ട്. കിഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍ സഞ്ജുവായിരിക്കും കീപ്പറാകുക.

രവി ബിഷണോയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇപ്പോള്‍ തന്നെ രണ്ട് മത്സരം തോറ്റ ഇന്ത്യക്ക് ഈ മത്സരം ഡു ഓര്‍ ഡൈ ആണ്. വേറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. പരിക്കേറ്റ ജേസണ്‍ ഹോള്‍ഡറിന് പകരം റോസ്റ്റണ്‍ ചേസ് വിന്‍ഡീസിനായി കളത്തിലിറങ്ങും. ആ മത്സരവും ജയിച്ചുകൊണ്ട് പരമ്പര നേടാനായിരിക്കും വിന്‍ഡീസ് ശ്രമിക്കുക.

കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം. ആദ്യ മത്സരത്തില്‍ 150 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യ നാല് റണ്‍സിന് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് രണ്ട് വിക്കറ്റും ഏഴ് പന്തും ബാക്കി നില്‍ക്കെ വിജയിക്കുകയായിരുന്നു.

പരമ്പര അടിയറവ് പറയുകയാണെങ്കില്‍ 2016ന് ശേഷം വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു ട്വന്റി-20 പരമ്പര നഷ്ടമാകും. ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിന് അത് മോശമായി തന്നെ ബാധിക്കും.

Content Highlight: yashasvi-jaiswal-will-make-his-debut-for-india-against-west-indies-as-sanju-got-another-chance

We use cookies to give you the best possible experience. Learn more