| Friday, 2nd February 2024, 2:14 pm

സിക്സ് അടിച്ച് സെഞ്ച്വറി നേടാൻ ഒരു റേഞ്ച് വേണമെടാ; ഇതിഹാസങ്ങൾക്കൊപ്പം ജെയ്സ്വാൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം വിശാഖ പട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യക്കായി യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 48.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 164-2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഒരു കൂറ്റന്‍ സിക്‌സറിലൂടെയാണ് രാജസ്ഥാന്‍ ഓപ്പണര്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തിയിരിക്കുകയാണ്. 2023-25 വരെയുള്ള വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്റര്‍, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം, എന്നീ നേട്ടങ്ങളാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി സിക്‌സിലൂടെ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും ജെയ്സ്വാളിന് സാധിച്ചു.

ഇന്ത്യക്കായി സിക്‌സിലൂടെ സെഞ്ച്വറി നേടിയ താരങ്ങള്‍, എത്ര തവണ സിക്‌സറിലൂടെ സെഞ്ച്വറി നേടി എന്നീ ക്രമത്തില്‍

പൊളി ഉമൈഗര്‍

കപില്‍ദേവ്

സച്ചിന്‍ ടെന്‍ടുല്‍ക്കര്‍-6

അസറുദ്ദീന്‍

രാഹുല്‍ ദ്രാവിഡ്

വീരേന്ദര്‍ സെവാഗ്

ഇര്‍ഫാന്‍ പത്താന്‍

ഗൗതം ഗംഭീര്‍-2

മഹേന്ദ്രസിങ് ധോണി

ഹര്‍ഭജന്‍ സിങ്

കെ.എല്‍ രാഹുല്‍-2

രോഹിത് ശര്‍മ-3

ആര്‍.അശ്വിന്‍

ചേതേശ്വര്‍ പൂജാര

റിഷഭ് പന്ത്-2

യശ്വസി ജെയ്‌സ്വാള്‍

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 41 പന്തില്‍ 14 റണ്‍സും ശുഭ്മാന്‍ ഗില്‍ 46 പന്തില്‍ 34 റണ്‍സും ശ്രേയസ് അയ്യര്‍ 59 പന്തില്‍ 27 റണ്‍സും നേടി പുറത്താവുകയായിരുന്നു.

നിലവില്‍ 175 പന്തില്‍ 120 റണ്‍സുമായി ജെയ്സ്വാളും 34 പന്തില്‍ 21 റണ്‍സുമായി രജത് പടിതാറുമാണ് ക്രീസില്‍.

Content Highlight: Yashasvi Jaiswal score century against England.

We use cookies to give you the best possible experience. Learn more