യശസ്വി ജയ്‌സ്വാളിന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇരട്ട സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ മറ്റാര്‍ക്കും സാധിക്കാത്തത് അവന്‍ സ്വന്തമാക്കി
Sports News
യശസ്വി ജയ്‌സ്വാളിന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇരട്ട സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ മറ്റാര്‍ക്കും സാധിക്കാത്തത് അവന്‍ സ്വന്തമാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th February 2024, 2:10 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിലെ നാലാം ദിനം രാജ്‌കോട്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. നാലാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സാണ് നേടിയത്. ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് ഇന്ത്യന്‍ സ്റ്റാര്‍ യങ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്.

നേരത്തെ റിട്ടയേഡ് ഹര്‍ട്ട് ആയ യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 231 പന്തില്‍ നിന്നുമാണ് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുന്നത്. 12 സിക്‌സറുകളും 14 ബൗണ്ടറികളും ആണ് താരം സ്വന്തമാക്കിയത്. 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ടോട്ടല്‍ 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്‌സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെതേടി വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്.

നാലാം ദിനം ബാറ്റ് ചെയ്ത ശുഭ്മന്‍ ഗില്‍ 151 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 91 റണ്‍സിനാണ് പുറത്തായത്. ഒരു റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. താരത്തിന് പുറകെ കുല്‍ദീപ് യാദവ് 91 പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്തായി. രഹാന്‍ അഹമ്മദിന്റെ പന്തില്‍ ജോ റൂട്ടിനാണ് കുല്‍ദീപിന്റെ ക്യാച്ച്.

ശേഷം ഇറങ്ങിയ സര്‍ഫറാസ് ഖാനും ജയ്‌സ്വാളും ചേര്‍ന്ന് ഗംഭീരമായ കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു. 72 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പടെ 68 റണ്‍സാണ് താരം നേടിയത്. 94.44 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

 

Content Highlight: Yashasvi Jaiswal’s second double century against England