ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികച്ചുകൊണ്ടാണ് യശസ്വി ജെയ്‌സ്വാള്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടിയേറ്റുവാങ്ങുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന 17ാമത് ഇന്ത്യന്‍ താരം, വിദേശ മണ്ണില്‍ അരങ്ങേറ്റ സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരം, ആദ്യ ഓപ്പണര്‍ തുടങ്ങി നിരവധി റെക്കോഡുകള്‍ ജെയ്‌സ്വാള്‍ സ്വന്തമാക്കിയിട്ടുണ്ട്.
രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 350 പന്തില്‍ നിന്നും 143 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ ബാറ്റിങ് തുടരുന്നത്. 14 ബൗണ്ടറിയാണ് ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ അഭിനന്ദന പ്രവാഹമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ യുവതാരത്തിന് ലഭിക്കുന്നത്. എന്നാല്‍ സെഞ്ച്വറികളും ഇരട്ട സെഞ്ച്വറികളും നേടുന്നത് തന്നെ സംബന്ധിച്ച് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന് പലകുറി തെളിയിച്ച താരമാണ് ജെയ്‌സ്വാള്‍. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇതിന് മുമ്പേ ജെയ്‌സ്വാള്‍ ട്രിപ്പിള്‍ ഡിജിറ്റ് നേടിയതാണ്.
ഫസ്റ്റ് ക്ലാസ് മത്സരത്തിലും ലിസ്റ്റ് എ മത്സരത്തിലും ഇരട്ട സെഞ്ച്വറി നേടിയ ജെയ്‌സ്വാള്‍ രഞ്ജിയിലും സെഞ്ച്വറി നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിങ്ങനെ വിവിധ ടൂര്‍ണമെന്റിലും ടണ്‍ തികച്ച ജെയ്‌സ്വാള്‍ ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന് വേണ്ടി തന്റെ പ്രഥമ ഐ.പി.എല്‍ ഹണ്‍ഡ്രഡും നേടിയിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ നാഷണല്‍ ടീമിനായി സെഞ്ച്വറി നേടിയ ജെയ്‌സ്വാള്‍ ഇന്ത്യ A-ക്കായും ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. ഒടുവില്‍ സീനിയര്‍ ടീമില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഒരറ്റത്ത് നിര്‍ത്തി വീണ്ടും മൂന്നക്കം കണ്ടിരിക്കുകയാണ് ഇന്ത്യയുടെ ഭാവിതാരം.
ഇതിന് പുറമെ വേറെയും നേട്ടങ്ങള്‍ ജെയ്‌സ്വാളിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. സെഞ്ച്വറി നേട്ടത്തിന്റെയും റണ്ണടിച്ചതിന്റെയും പേരില്‍ മാത്രമല്ല നേരിട്ട പന്തുകളുടെ എണ്ണത്തിലും ജെയ്‌സ്വാള്‍ റെക്കോഡ് നേടിയിരുന്നു.
ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവുമധികം പന്ത് നേരിട്ട താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ അസറിനെയും ഗാംഗുലിയെയും അടക്കം പിന്നിലാക്കിയാണ് ജെയ്‌സ്വാള്‍ റെക്കോഡിട്ടത്.
കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ജെയ്‌സ്വാള്‍ തന്റെ പേരിലാക്കിയ റെക്കോഡുകള്‍ പരിശോധിക്കാം.
അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവുമധികം പന്ത് നേരിട്ട ഇന്ത്യന്‍ താരങ്ങള്‍
(താരം – നേരിട്ട പന്ത് എന്നീ ക്രമത്തില്‍)
1. യശസ്വി ജെയ്‌സ്വാള്‍ – 350* (at the end of 113th over)
2. മുഹമ്മദ് അസറുദ്ദീന്‍ – 322
3. സൗരവ് ഗാംഗുലി – 301
4. രോഹിത് ശര്‍മ – 301
5. പ്രവീണ്‍ അമ്രേ – 299
എവേ ഗ്രൗണ്ടില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
1. അബ്ബാസ് അലി ബായ്ഗ് – ഇംഗ്ലണ്ട് – 1959
2. സൂരീന്ദര്‍ അമര്‍നാഥ് – ന്യൂസിലാന്‍ഡ് – 1976
3. പ്രവീണ്‍ അമ്രേ – സൗത്ത് ആഫ്രിക്ക – 1992
4. സൗരവ് ഗാംഗുലി – ഇംഗ്ലണ്ട് – 1996
5. വിരേന്ദര്‍ സേവാഗ് – സൗത്ത് ആഫ്രിക്ക – 2001
6. യശസ്വി ജെയ്സ്വാള്‍ – വെസ്റ്റ് ഇന്‍ഡീസ് – 2023
എവേ ഗ്രൗണ്ടില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍