| Thursday, 29th February 2024, 5:07 pm

തലപ്പത്ത് ഗവാസ്‌കറും കോഹ്‌ലിയും, പക്ഷേ ആ ചെറുപ്പക്കാരന്‍ ഇവരേയും ഇവരേയും മറികടക്കും; ഇന്ത്യയുടെ ലെജന്‍ഡ്‌സ് ക്ലബ്ബില്‍ ഇവന്‍ തകര്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും വിജയക്കുതിപ്പ് തുടരാനും ഇന്ത്യക്ക് സാധിച്ചു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉടനീളം മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റില്‍ തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ മൂന്നാം ടെസ്റ്റില്‍ വീണ്ടും ഇരട്ട സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ ഇരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍. ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ് ലിയുടെ റെക്കോഡ് മറികടക്കാനാണ് താരത്തിന് അവസരം വന്നിരിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം സുനില്‍ ഗവസ്‌കര്‍ ആണ്. 732 റണ്‍സ് ആണ് ഗവാസ്‌കര്‍ നേടിയത്. 692 റണ്‍സ് നേടി രണ്ടാം സ്ഥാനത്ത് വിരാടാണ്. ഇനി വെറും 38 റണ്‍സ് നേടിയാല്‍ ജയ്‌സ്വാളിന് വിരാടിനെ മറികടക്കാന്‍ സാധിക്കും.

ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, നേടിയ റണ്‍സ്, എതിരാളി

സുനില്‍ ഗവാസ്‌കര്‍ – 732 -വെസ്റ്റ് ഇന്‍ഡീസ്

വിരാട് കോഹ്ലി – 692 – ഓസ്‌ട്രേലിയ

യശസ്വി ജയ്‌സ്വാള്‍ – 655 – ഇംഗ്ലണ്ട്

ഇനി അവശേഷിക്കുന്ന അവസാന ടെസ്റ്റിലും ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നത് ഉറപ്പാണ്. ഇതോടെ സുനില്‍ ഗവസ്‌കറെയും മറികടക്കാന്‍ താരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകരും.

Content Highlight: Yashasvi Jaiswal Need 38 Runs To Overcome Virat Kohli

We use cookies to give you the best possible experience. Learn more