ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ മങ്ങിയ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 297 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 161 റണ്‍സാണ് നേടിയത്. ഇതോടെ ഓസ്ട്രേലിയയില്‍ തന്റെ ആദ്യ സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചിരുന്നു.
നിലവില്‍ ഈ വര്‍ഷം 12 മത്സരത്തില്‍ നിന്നും 58.18 ശരാശരിയില്‍ 1,280 റണ്‍സാണ് ജെയ്സ്വാള്‍ അടിച്ചെടുത്തിരിക്കുന്നത്. മൂന്ന് 100+ സ്‌കോറും ഏഴ് അര്‍ധ സെഞ്ച്വറിയും നേടിയാണ് റെഡ് ബോളില്‍ ജെയ്‌സ്വാള്‍ മുന്നേറുന്നത്. ഈ വര്‍ഷം ശേഷിക്കുന്ന ആറ് ഇന്നിങ്സില്‍ നിന്നും 283 റണ്‍സ് സ്വന്തമാക്കിയാല്‍ ഒരു വമ്പന്‍ നേട്ടമാണ് ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യുവതാരത്തിന് നേടാന്‍ സാധിക്കുക. 2010ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആധിപത്യം സ്ഥാപിച്ച റെക്കോഡാണ് ജെയ്സ്വാളിന് കയ്യെത്തും ദൂരത്തുള്ളത്. വെറും 23 ഇന്നിങ്‌സില്‍ നിന്ന് സച്ചിന്‍ നേടിയ 1562 എന്ന റണ്‍സ് നേടാന്‍ ഇനി വെറും ആറ് ഇന്നിങ്‌സില്‍ നിന്ന് 283 റണ്‍സാണ് ജെയ്‌സ്വാളിന് നേടേണ്ടത്.
അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. മത്സരത്തില്‍ ജെയ്‌സ്വാള്‍ തന്റെ മികച്ച ഫോം തുടരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Content Highlight: Yashasvi Jaiswal need 283 runs to surpass Sachin Tendulkar in most test runs in a calendar year