ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് ഉത്തരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 396 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ യശസ്വി ജെയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 290 പന്തില്‍ 209 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 19 ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സറുകളുമാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ അവിസ്മരണീയമായ പ്രകടനത്തിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ യുവ ഓപ്പണറെ തേടിയെത്തിയത്. ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് ജെയ്സ്വാള്‍ നടന്നുകയറിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, സിക്‌സറുകളുടെ എണ്ണം, എതിര്‍ ടീം, വര്‍ഷം എന്നീ ക്രമത്തില്‍
നവജ്യോത് സിദ്ധു-8-ശ്രീലങ്ക-1997
മായങ്ക് അഗര്‍വാള്‍-8-ബംഗ്ലാദേശ്-2019
യശസ്വി ജെയ്സ്വാള്‍-7-ഇംഗ്ലണ്ട്-2024
വീരേന്ദര്‍ സെവാഗ്-7-ശ്രീലങ്ക-2009
രോഹിത് ശര്‍മ-7-സൗത്ത് ആഫ്രിക്ക-2019
ഹര്‍ഭജന്‍ സിങ്-7-ന്യൂസിലാന്‍ഡ്-2010
ഹര്‍ദിക് പാണ്ഡ്യ-7- ശ്രീലങ്ക-2017
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബെന്‍ ഡക്ക്‌ലെറ്റിനെ നഷ്ടമായി. 17 പന്തില്‍ 21 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു. കുല്‍ദീപ് യാദവിന്റെ പന്തില്‍ രജത് പടിതാറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 106 റണ്‍സ് എന്ന നിലയിലാണ്. 72 പന്തില്‍ 72 റണ്‍സ് നേടി സാക്ക് ക്രാവ്‌ലിയും 34 പന്തില്‍ 13 റണ്‍സ് നേടിയ ഒല്ലി പോപ്പുമാണ് ക്രീസില്‍.
Content Highlight: Yashasvi Jaiswal is the third player Most 6s by Indian in a Test Innings.