ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും കിവീസ് ഐതിഹാസികമായ വിജയം സ്വന്തമാക്കുകയും പരമ്പര ജേതാക്കളാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 155 റണ്‍സാണ് താരം നേടിയത്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ടീമിന് വേണ്ടി 77 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടാനും താരത്തിന് സാധിച്ചിരുന്നു.
ഇതോടെ ഐ.സി.സി പുറത്ത് വിട്ട പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താനാണ് യശസ്വി ജെയ്‌സ്വാളിന് സാധിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെ മറികടന്നാണ് ജെയ്‌സ്വാള്‍ മൂന്നാമനായത്. നിലവില്‍ 790 പോയിന്റാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
2024ല്‍ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റില്‍ 792 എന്ന ഉയര്‍ന്ന റേറ്റിങ് പോയിന്റ് താരത്തിനുണ്ടായിരുന്നു. നിലവില്‍ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജോ റൂട്ടാണ്. 903 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. രണ്ടാമതായി ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയിന്‍ വില്യംസനാണ്. 813 റേറ്റിങ് പോയിന്റാണ് വില്യംസന്.
ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്
ജോ റൂട്ട് (ഇംഗ്ലണ്ട്) – 903 റേറ്റിങ് പോയിന്റ്
കെയിന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 813 റേറ്റിങ് പോയിന്റ്
യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ) – 790 റേറ്റിങ് പോയിന്റ്
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) – 778 റേറ്റിങ് പോയിന്റ്
സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 757 റോറ്റിങ് പോയിന്റ്