ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാള്‍. ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ബാറ്റിങ് റാങ്കിലെ മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ജെയ്‌സ്വാള്‍ കുതിച്ചത്.
825 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയാണ് ജെയ്‌സ്വാള്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. നേരത്തെ 804 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലാന്‍ഡ് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് ജെയ്‌സ്വാള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
നിലവില്‍ ഐ.സി.സി പുറത്ത് വിട്ട ടെസ്റ്റ് ബാറ്റിങ് റാങ്കിങ്
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 534 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ കങ്കാരുപ്പട 238ന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും ജെയ്‌സ്വാളുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മങ്ങിയ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 297 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 161 റണ്‍സാണ് നേടിയത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. അഡ്‌ലെയ്ഡിലും ഇന്ത്യ തങ്ങളുടെ ഡെമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Yashasvi Jaiswal In Second Position At ICC Test Batting Ranking